ഓസ്ട്രേലിയയിൽ അവസാന മത്സരം; കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് സിഡ്നി കാണികൾ | IND vs AUS Virat Kohlis Last Match In Australia Sydney Crowd Gives Standing Ovation For The Legendery Batter Malayalam news - Malayalam Tv9

India vs Australia: ഓസ്ട്രേലിയയിൽ അവസാന മത്സരം; കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് സിഡ്നി കാണികൾ

Updated On: 

25 Oct 2025 14:44 PM

Virat Kohli Standing Ovation: വിരാട് കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് സിഡ്നിയിലെ കാണികൾ. ബാറ്റ് ചെയ്യാനായി എത്തുമ്പോഴാണ് സ്റ്റാൻഡിങ് ഒവേഷൻ നൽകിയത്.

1 / 5ഓസ്ട്രേലിയക്കെതിരായ സിഡ്നിയിലെ മൂന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യാനെത്തിയ വിരാട് കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് കാണികൾ. ഓസ്ട്രേലിയയിൽ കോലിയുടെ അവസാന മത്സരമാവും ഇത് എന്നതിനാലാണ് താരത്തിന് കാണികൾ കയ്യടികളോടെ ആദരമറിയിച്ചത്. (Image Courtesy- Social Media)

ഓസ്ട്രേലിയക്കെതിരായ സിഡ്നിയിലെ മൂന്നാം ഏകദിനത്തിൽ ബാറ്റ് ചെയ്യാനെത്തിയ വിരാട് കോലിയെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച് കാണികൾ. ഓസ്ട്രേലിയയിൽ കോലിയുടെ അവസാന മത്സരമാവും ഇത് എന്നതിനാലാണ് താരത്തിന് കാണികൾ കയ്യടികളോടെ ആദരമറിയിച്ചത്. (Image Courtesy- Social Media)

2 / 5

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും കോലിയ്ക്ക് വൻ സ്വീകരണമാണ് സിഡ്നി കാണികൾ നൽകിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഇനി കോലിയെ കാണാൻ കഴിയില്ലെന്നതുകൊണ്ട് താരം പവലിയനിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

3 / 5

ഓസ്ട്രേലിയയിൽ എല്ലായ്പ്പോഴും നന്നായി കളിച്ചിട്ടുള്ള താരമാണ് വിരാട് കോലി. ഏത് ഫോർമാറ്റ് ആണെങ്കിലും കോലി ഓസ്ട്രേലിയയിൽ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഓസീസിനും കോലിയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടം ഇന്ന് സിഡ്നി ഗ്രൗണിൽ കാണുകയും ചെയ്തു.

4 / 5

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ഓസീസ് മാധ്യമങ്ങൾ മാർക്കറ്റ് ചെയ്തത് വിരാട് കോലിയെ വച്ചാണ്. കോലിയുടെ അവസാന ഓസീസ് സന്ദർശനം എന്ന തലക്കെട്ടിലാണ് മാധ്യമങ്ങൾ ഏകദിന പരമ്പര റിപ്പോർട്ട് ചെയ്തത്. പരമ്പരയിലെ ആദ്യ രണ്ട് കളിയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

5 / 5

ഇന്നത്തെ കളിയിൽ ഇന്ത്യ സുരക്ഷിതമായ നിലയിലാണ്. ഓസ്ട്രേലിയയെ 236 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. 22 ഓവറിൽ ശുഭ്മൻ ഗില്ലിൻ്റെ (24) നഷ്ടത്തിൽ ഇന്ത്യ 127 റൺസെന്ന നിലയിലാണ്. രോഹിത് ഫിഫ്റ്റിയടിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും