India vs England: ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ബുംറ, ആശങ്ക വ്യക്തമാക്കി രവി ശാസ്ത്രി
Ravi Shastri applauds Jasprit Bumrah: ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതത്. ബുംറയുടെ പന്തില്‍ ക്യാച്ചിനുള്ള നാല് അവസരങ്ങളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്

ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കരുത്താകുന്നത് ജസ്പ്രീത് ബുംറയുടെ പ്രകടനമാണ്. മറ്റ് ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ ബുംറയെ ഇന്ത്യന്‍ ടീം അമിതമായി ആശ്രയിക്കുന്നുവെന്ന അഭിപ്രായം ശക്തമാണ്. മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിക്ക് പറയാനുള്ളതും ഇതേ കാര്യമാണ് (Image Credits: PTI)

ബുംറയും മറ്റ് ബൗളര്‍മാരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ശാസ്ത്രി പറഞ്ഞു. പരമ്പര പുരോഗമിക്കുമ്പോൾ ബുംറ നേരിടേണ്ടി വരുന്ന ജോലിഭാരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നും ശാസ്ത്രി തുറന്നടിച്ചു.

ഓരോ സ്‌പെല്ലിലും വിക്കറ്റ് വീഴ്ത്തുമെന്ന് പ്രതീക്ഷയുള്ള ഒരേയൊരു താരം ബുംറയാണ്. മറ്റുള്ളവരില്‍ ആരെങ്കിലും ഇത്തരത്തില്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ എന്ന് പ്രതീക്ഷിക്കുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണ് ബുംറ പിഴുതത്. ബുംറയുടെ പന്തില്‍ ക്യാച്ചിനുള്ള നാല് അവസരങ്ങളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. ഫീല്‍ഡര്‍മാര്‍ അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിരാശയുണ്ടെന്നും കരയാനാകിലല്ലോ എന്നായിരുന്നു ബുംറയുടെ മറുപടി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ആറു റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യ 471 റണ്‍സെടുത്തപ്പോള്‍, ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നു.