അക്കാര്യത്തില്‍ ഇഷാന്‍ കിഷനോട് ദേഷ്യം തോന്നി; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്‌ | IND vs NZ 2nd T20I: Was Suryakumar Yadav angry with Ishan Kishan during the match? Here is the Indian captain's response Malayalam news - Malayalam Tv9

Suryakumar Yadav: അക്കാര്യത്തില്‍ ഇഷാന്‍ കിഷനോട് ദേഷ്യം തോന്നി; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്‌

Published: 

24 Jan 2026 | 10:23 AM

Suryakumar Yadav about Ishan Kishan: മത്സരത്തിനിടെ താന്‍ ഇഷാന്‍ കിഷനോട്‌ 'ദേഷ്യപ്പെട്ടിരുന്നു'വെന്ന് സൂര്യകുമാര്‍ യാദവ്‌ വെളിപ്പെടുത്തി. പവർ പ്ലേയ്ക്കിടെ കിഷൻ സ്ട്രൈക്ക് നൽകാത്തതിൽ താൻ ദേഷ്യപ്പെട്ടുവെന്ന് മത്സരശേഷം സൂര്യകുമാര്‍ പറഞ്ഞു.

1 / 5
ടി20യില്‍ 209 എന്നത് ഉയര്‍ന്ന വിജയലക്ഷ്യമാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആ വിജയലക്ഷ്യം ഇന്ത്യ 28 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും, ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് ചേസിങ് എളുപ്പമാക്കിയത് (Image Credits: PTI).

2 / 5
ടോപ് സ്‌കോററായ സൂര്യ പുറത്താകാതെ 37 പന്തില്‍ 82 റണ്‍സെടുത്തു. ഇഷാന്‍ 32 പന്തില്‍ 76 റണ്‍സെടുത്തു. ഇഷാനായിരുന്നു കളിയിലെ താരം (Image Credits: PTI).

3 / 5
മത്സരത്തിനിടെ താന്‍ ഇഷാനോട് 'ദേഷ്യപ്പെട്ടിരുന്നു'വെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തി. പവർ പ്ലേയ്ക്കിടെ കിഷൻ സ്ട്രൈക്ക് നൽകാത്തതിൽ താൻ ദേഷ്യപ്പെട്ടുവെന്ന് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. തമാശരൂപേണയായിരുന്നു സൂര്യ ഇക്കാര്യം പറഞ്ഞത് (Image Credits: PTI).

4 / 5
ഉച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഇഷാൻ എന്താണ് കഴിച്ചതെന്ന് അറിയില്ല. 2 വിക്കറ്റിന് 6 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയശേഷം പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഒരാളെ ഇതുവരെ കണ്ടിട്ടില്ല. ഇത്തരത്തില്‍ ബാറ്റര്‍മാര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി (Image Credits: PTI).

5 / 5
പവർപ്ലേയിൽ അദ്ദേഹം തനിക്ക്‌ ഒരു സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് ദേഷ്യം തോന്നി. പക്ഷേ തനിക്ക്‌ സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.  മത്സരത്തിന് മുമ്പ് താന്‍ നന്നായി പരിശീലനം നടത്തിയിരുന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു (Image Credits: PTI).

ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം