India vs New Zealand: ഇന്ത്യ – ന്യൂസീലൻഡ് ഏകദിന പരമ്പര; ആദ്യ മത്സരത്തിൽ പ്രതീക്ഷിക്കാവുന്ന ഇലവൻ
India Predicted XI vs New Zealand: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മത്സരത്തിനുള്ള പ്രതീക്ഷിക്കാവുന്ന ഇലവൻ ഇങ്ങനെ.

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. പരിക്കേറ്റ ഋഷഭ് പന്ത് പരമ്പരയിൽ നിന്ന് പുറത്തായി. പകരം ഇഷാൻ കിഷൻ ടീമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. (PTI)

ആദ്യ മത്സരത്തിൽ ശുഭ്മൻ ഗില്ലും രോഹിത് ശർമ്മയും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിരാട് കോലിയാവും മൂന്നാം നമ്പറിൽ. വിക്കറ്റ് കീപ്പറായ കെഎൽ രാഹുൽ നാലാം നമ്പറിലെത്തും. ടീമിലേക്ക് തിരികെയെത്തിയ ശ്രേയസ് അയ്യർ അഞ്ചാം നമ്പരിലാവും ഇന്ന് കളിക്കാനിറങ്ങുക.

രവീന്ദ്ര ജഡേജ ആറാം നമ്പരിൽ കളിക്കും. പേസ് ഓൾറൗണ്ടർ എന്നത് പരിഗണിച്ച് ഏഴാം നമ്പരിൽ നിതീഷ് കുമാർ റെഡ്ഡി ഇടംപിടിക്കും. എക്സ്ട്ര സ്പിൻ ഓപ്ഷൻ വേണമെന്ന് മാനേജ്മെൻ്റ് തീരുമാനിച്ചാൽ വാഷിംഗ്ടൺ സുന്ദർ ഈ പൊസിഷനിലെത്തും. എട്ടാം നമ്പരിൽ നിതീഷ് റാണ.

കുൽദീപ് യാദവാകും സ്പെഷ്യലിസ്റ്റ് സ്പിന്നർ. അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവർ സ്പെഷ്യലിസ്റ്റ് പേസർമാരായി അടുത്ത സ്ഥാനങ്ങളിൽ. എട്ട് സ്ഥാനം വരെയാണ് ഇന്ത്യക്ക് ഇപ്പോൾ ബാറ്റിംഗ് ഓപ്ഷനുള്ളത്. ഇത് വർധിപ്പിക്കണമെന്ന് തോന്നിയാൽ കുൽദീപ് പുറത്തുപോകും.

കുൽദീപ് യാദവിന് പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ആവും കളിക്കുക. അങ്ങനെയെങ്കിൽ സുന്ദർ എട്ടാം നമ്പരിൽ കളിക്കും. ഈ ഇലവനിൽ 9 ബാറ്റിംഗ് ഓപ്ഷനും ആറ് ബൗളിംഗ് ഓപ്ഷനും ഉണ്ടാവും. മാനേജ്മെൻ്റിൻ്റെ രീതി അനുസരിച്ച് ഇതാവും ഫൈനൽ ഇലൻ.