AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Price Hike: മുല്ലപ്പൂ ചൂടി എങ്ങനെ കോഴി ബിരിയാണി കഴിക്കും? രണ്ടിനും ഒടുക്കത്തെ വിലയല്ലേ?

Commodity Price Rise in Kerala: എടുത്തുപറയേണ്ട വര്‍ധനവ് കോഴിവിലയിലും മുട്ടിയിലും ഉള്ളതാണ്. ക്രിസ്മസും ന്യൂയറും അവസാനിച്ചെങ്കിലും ഇവ രണ്ടിന്റെയും വില താഴ്ന്നിട്ടില്ല. മണ്ഡലകാലത്ത് ഉള്‍പ്പെടെ കോഴിയും മുട്ടയും എത്തിയത് റെക്കോഡ് വിലയില്‍.

Shiji M K
Shiji M K | Published: 11 Jan 2026 | 12:11 PM
കേരളത്തില്‍ ഇത് വിലക്കയറ്റത്തിന്റെ സമയമാണ്. വെളിച്ചെണ്ണയും തേങ്ങയും ചെറുതായൊന്ന് വില കുറച്ചപ്പോള്‍ മറ്റുചിലര്‍ അരങ്ങുവാഴുകയാണ്. മലയാളികളോട് ചേര്‍ന്ന് നില്‍ക്കുന്ന പല സാധനങ്ങളുടെയും വിലയില്‍ സംഭവിക്കുന്നത് വന്‍ കുതിപ്പ്. (Image Credits: Getty Images)

1 / 5
എടുത്തുപറയേണ്ട വര്‍ധനവ് കോഴിവിലയിലും മുട്ടിയിലും ഉള്ളതാണ്. ക്രിസ്മസും ന്യൂയറും അവസാനിച്ചെങ്കിലും ഇവ രണ്ടിന്റെയും വില താഴ്ന്നിട്ടില്ല. മണ്ഡലകാലത്ത് ഉള്‍പ്പെടെ കോഴിയും മുട്ടയും എത്തിയത് റെക്കോഡ് വിലയില്‍. ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയ്ക്കുള്ളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില. വന്‍കിട ഫാമുടമകള്‍ വിപണിയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കുന്നതാണ് വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

2 / 5
വേനല്‍ക്കാലം വന്നെത്തിയതോടെ കോഴിയുടെയും മുട്ടയുടെയും ഉത്പാദനം കുറഞ്ഞു. തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് 30 രൂപയില്‍ നിന്ന് 56 രൂപയിലേക്ക് വിലയെത്തി. കോഴിമുട്ടയുടെ വില 10 രൂപയ്ക്കുള്ളിലാണ്. നാടന്‍ കോഴിമുട്ടയ്ക്ക് ഇതിലും വിലയുണ്ട്.

3 / 5
കോഴിയും മുട്ടയും മാറ്റിനിര്‍ത്തിയാല്‍ വില കുതിക്കുന്ന മറ്റൊന്നാണ് മുല്ലപ്പൂ. തമിഴ്‌നാട്ടില്‍ മധുര മുല്ല കിലോയക്ക് 12,000 രൂപ കടന്നു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഈ വില വര്‍ധനവ്. തമിഴ്‌നാട്ടിലെ വില വര്‍ധനവ് ഇങ്ങ് കേരളത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. 7,000 രൂപയ്ക്ക് മുകളിലേക്ക് കേരളത്തിലെ വിലയും വര്‍ധിച്ചു. ഇത് ഇനിയും ഉയരാനാണ് സാധ്യത.

4 / 5
വേനല്‍ കടുക്കുന്നത് റബര്‍ വിലയെയും സാരമായി ബാധിച്ചു. ഉത്പാദനം ഇടിഞ്ഞത് വില വര്‍ധനവിനാണ് വഴിവെച്ചത്. ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് കിലോഗ്രാമിന് രണ്ടര രൂപയാണ്.

5 / 5