AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഇന്ത്യ – ദക്ഷിണാഫ്രിക്ക അവസാന ടി20 ഇന്ന്; സഞ്ജു ഇന്നും ടീമിലുണ്ടാവില്ലെന്ന് സൂചന

Shubman Gill To Play 5th T20: അഞ്ചാം ടി20യിൽ ശുഭ്മൻ ഗിൽ ടീമിൽ തിരികെയെത്തിയേക്കും. സഞ്ജു ഇന്ന് കളിക്കില്ലെന്നാണ് സൂചന.

abdul-basith
Abdul Basith | Updated On: 19 Dec 2025 07:42 AM
​ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി20 മത്സരം ഇന്ന്. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ലഖ്നൗവിൽ തീരുമാനിച്ചിരുന്ന നാലാമത്തെ മത്സരം കടുത്ത മഞ്ഞ് മൂലം ഉപേക്ഷിച്ചിരുന്നു. (Image Credits- PTI)

1 / 5
ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനകൾ. ഇരുവരും ഫോം ഔട്ടാണ്. സൂര്യകുമാർ ടി20 റാങ്കിംഗിൽ 10ആം സ്ഥാനത്തേക്ക് വീണു. ശുഭ്മൻ ഗിൽ ആവട്ടെ തുടരെ നിരാശപ്പെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇരുവരും ഫോമിലെത്തിയേ മതിയാവൂ.

2 / 5
കഴിഞ്ഞ കളി ഗില്ലിന് പകരം സഞ്ജു സാംസൺ ടീമിലെത്തേണ്ടതായിരുന്നു. എന്നാൽ, കളി ഉപേക്ഷിച്ചതിനാൽ സഞ്ജുവിൻ്റെ അവസരം നഷ്ടമായി. പരിക്ക് മാറിയ ശുഭ്മൻ ഗിൽ ഇന്ന് ടീമിൽ തിരികെയെത്തുമെന്നതിനാൽ സഞ്ജു ഇന്നും ടീമിലുണ്ടായേക്കില്ല. ഗിൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

3 / 5
ലോകകപ്പ് ടീമിലേക്ക് അവകാശവാദമുന്നയിക്കാൻ സഞ്ജുവിന് ലഭിച്ച ഒരേയൊരു അവസരമായിരുന്നു ഇത്. ഇനി ന്യൂസീലൻഡ് പരമ്പരയിൽ ഒരു തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സഞ്ജു ലോകകപ്പ് ടീമിൽ ഇടം നേടുമോ എന്ന് പോലും ഇപ്പോൾ സംശയമാണ്.

4 / 5
അഹ്മദാബാദ് സ്റ്റേഡിയത്തിൽ ശുഭ്മൻ ഗില്ലിന് തകർപ്പൻ റെക്കോർഡുകളാണ് ഉള്ളത്. 20 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 52 ശരാശരിയും 162 സ്ട്രൈക്ക് റേറ്റും ഉൾപ്പെടെ 1024 റൺസാണ് താരം നേടിയത്. മൂന്ന് സെഞ്ചുറിയും നാല് ഫിഫ്റ്റിയും താരത്തിനുണ്ട്.

5 / 5