India vs South Africa: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്; സായ് സുദര്‍ശനും, നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍
India vs South Africa 2nd Test: ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ട്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശനും, അക്‌സര്‍ പട്ടേലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കളിക്കും

ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇരുടീമുകളിലും മാറ്റങ്ങളുണ്ട് (Image Credits: PTI)

ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശനും, അക്‌സര്‍ പട്ടേലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കളിക്കും. ഋഷഭ് പന്താണ് ക്യാപ്റ്റന്‍ (Image Credits: PTI)

ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസ്വാമി കളിക്കും. മറ്റ് മാറ്റങ്ങളില്ല (Image Credits: PTI)

കെഎല്‍ രാഹുലും യശ്വസി ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. സായ് സുദര്‍ശന്‍, ധ്രുവ് ജൂറല്‍ എന്നിവര്‍ മൂന്നും നാലും നമ്പറുകൡ ബാറ്റ് ചെയ്യും. തുടര്‍ന്ന് ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ (Image Credits: PTI)

എയ്ഡന്‍ മര്‍ക്രമും റിയാന്‍ റിക്കല്‍ട്ടണും പ്രോട്ടീസിന്റെ ഓപ്പണര്‍മാര്‍. മധ്യനിരയില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടെംബ ബവുമ, ടോണി ഡി സോര്‍സി, വിയാന്‍ മള്‍ഡര്‍ എന്നിവര്‍. തുടര്‍ന്ന് സെനുരാന്‍ മുത്തുസ്വാമി, കൈല്‍ വെറിന്‍, മാര്‍ക്കോ യാന്‍സന്‍, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ് എന്നിവര്‍ (Image Credits: PTI)