സ്വാതന്ത്ര്യദിനം കളറാക്കാം, അടിപൊളി ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ... | Independence Day 2025 Outfit Ideas, These Tricolour Fashion Will Make You Shine On August 15 Malayalam news - Malayalam Tv9
Independence Day Outfit Ideas: കുർത്ത, സാരി... ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തിൽ തിളങ്ങാൻ അടിപൊളി ഔട്ട്ഫിറ്റ് ഐഡിയകൾ നോക്കിയാലോ,
1 / 5
ട്രെഡീഷണൽ ടച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുർത്ത അടിപൊളി ഓപ്ഷനാണ്. വെളുത്ത ലെഗ്ഗിംഗ്സ് അല്ലെങ്കിൽ പലാസോ പാന്റ്സും വെള്ള ടോപ്പും കൂടെ ത്രിവർണ കളറിലുള്ള ദുപ്പട്ടയും ധരിക്കാം. അല്ലെങ്കിൽ പച്ച, വെള്ള, ഓറഞ്ച് നിറങ്ങളിൽ പാന്റ്സ്, ടോപ്പ്, ദുപ്പട്ടയും ധരിക്കാവുന്നതാണ്. (Image Credit: Instagram)
2 / 5
സാരികൾ ഇഷ്ടമാണോ? എങ്കിൽ ഈ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ സാരി ധരിക്കാം. കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള ഒരു സോളിഡ് ഷിഫോൺ സാരി ധരിച്ച് അതിന് അനുയോജ്യമായ ബ്ലൗസുമായി ജോടിയാക്കാം. അല്ലെങ്കിൽ മറ്റ് നിറങ്ങളുമായി മിക്സ് ആൻഡ് മാച്ച് ചെയ്യാം. (Image Credit: Social Media)
3 / 5
കുർത്തയും സാരിയും ഇഷ്ടമില്ലാത്തവർക്ക് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രിന്റുകൾ ചെയ്ത വസ്ത്രങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യൻ പതാക, ദേശീയ ചിഹ്നങ്ങൾ, അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങൾ ലഭ്യമാണ്. (Image Credit: Amazon)
4 / 5
ആഭരണങ്ങൾ കൂടി ചേരുമ്പോഴാണ് യാതൊരു വസ്ത്രത്തിനും ഭംഗിയുണ്ടാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ അതുമായി ബന്ധപ്പെട്ട ആഭരണങ്ങൾ തിരഞ്ഞെടുക്കാം. ത്രിവർണ്ണ സ്കാർഫുകൾ, ഹെയർ ബാൻഡുകൾ അല്ലെങ്കിൽ ബ്രൂച്ചുകൾ പോലുള്ള ആഭരണങ്ങൾ ഉപയോഗിക്കുകാവുന്നതാണ്. (Image Credit: Social Media)
5 / 5
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട മേക്കപ്പ് ചെയ്യുന്നവരും ധാരാളമാണ്. ന്യൂട്രൽ ബേസ് ഉപയോഗിച്ച് നിങ്ങളുടെ മേക്കപ്പ് പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുക, കൂടാതെ പച്ച അല്ലെങ്കിൽ ഓറഞ്ച് ഐഷാഡോ അല്ലെങ്കിൽ ഒരു ത്രിവർണ്ണ ഐലൈനർ ഡിസൈൻ ഉപയോഗിച്ചൊക്കെയും സ്വാതന്ത്ര്യദിനം മേക്കപ്പ് ചെയ്യാം. (Image Credit: Instagram)