Asia Cup 2025: സസ്‌പെന്‍സുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും, ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഇന്ന്
Asia Cup 2025 Indian squad announcement: സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയായേക്കാം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനവും ഇന്നാണ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി ഏറെ നാളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട് (Image Credits: PTI)

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകുമെന്നാണ് ആദ്യം കേട്ടിരുന്നതെങ്കില്‍, താരം ടീമില്‍ പോലും ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യശ്വസി ജയ്‌സ്വാളും ടീമിലുണ്ടാകാന്‍ സാധ്യതയില്ല (Image Credits: PTI)

ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ എന്നിവരെ പരിഗണിച്ചേക്കുമെന്നാണ് അഭ്യൂഹം. ഐപിഎല്ലിലെ മികച്ച പ്രകടനം ഇരുവരെയും സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍ (Image Credits: PTI)

സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയായേക്കാം. എങ്കിലും സമീപകാല ടി20കളില്‍ സഞ്ജുവും അഭിഷേകുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിരുന്നത് (Image Credits: PTI)

ജസ്പ്രീത് ബുംറ ടീമിലുണ്ടാകും. എന്നാല്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ടീമില്‍ ആരൊക്കെ ഉള്‍പ്പെടുത്തുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. 1.30നാണ് ടീം പ്രഖ്യാപനം. വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മൂന്ന് മണിക്ക് ശേഷം പ്രഖ്യാപിക്കും (Image Credits: PTI)