Chess Olympiad: ചെസ് ഒളിമ്പ്യാഡിലെ ‘പൊൻ’ ഇന്ത്യൻ സംഘം
Chess Olympiad Indian Team: ചെസ് ഒളിമ്പ്യാഡിന്റെ ഓപ്പൺ, വനിതാ വിഭാഗത്തിലാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ആദ്യമായാണ് ചാമ്പ്യന്മാരാകുന്നത്.
Credits: International Chess Federation
- 38 വയസുള്ള തനിയ സച്ച്ദേവ് ടീമിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ്. 2006, 2007, 2008 വർഷങ്ങളിൽ വനിതാ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻ. 2008 മുതൽ വനിതാ ചെസ് ഒളിമ്പ്യാഡ് ടീമംഗം. (Image Credits Chess.com India X account)
- 33 വയസുകാരിയായ ആന്ധ്രാപ്രദേശ് സ്വദേശി ഡി ഹരിക 2021 ഫിഡെ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ ടീം ഇനത്തിൽ വെള്ളി നേടി. ഫിഡെ ഓൺലെെൻ ചെസ് ഒളിമ്പ്യാഡിൽ വെങ്കലം. (Image Credits Chess Base India X account)
- ന്യൂഡൽഹി സ്വദേശിയായ വന്തിക അഗർവാൾ(21) 2016-ലെ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ കിരീടം നേടിയിട്ടുണ്ട്. 2020-ൽ ഒളിമ്പ്യാഡ് വിജയിച്ച ഇന്ത്യൻ ടീമംഗം. (Image Credits International Chess Federation)
- ഇന്റർനാഷണൽ മാസ്റ്റർ, വനിതാ ഗ്രാൻഡ് മാസ്റ്റർ എന്നീ നേട്ടങ്ങൾക്ക് ഉടമയാണ് ദിവ്യ ദേശ്മുഖ്(18). 2022-ൽ വനിതാ ദേശീയ കിരീടം. 2022-ൽ മഹാബലിപുരം ഒളിമ്പ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം. കോവിഡിനെ തുടർന്ന് 2020-ൽ വെർച്ച്വലായി നടത്തിയ ഒളിമ്പ്യാഡിൽ സ്വർണം നേടിയ വനിതാ ടീമിൽ ഉൾപ്പെട്ടിരുന്നു. (Image Credits International Chess Federation)
- ഗ്രാൻഡ്മാസ്റ്ററായ വെെശാലി(23) ആർ പ്രഗ്നാനന്ദയുടെ സഹോദരി. 2020-ലെ ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗം. 2012, 2015 വർഷങ്ങളിൽ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം. തമിഴ്നാട് സ്വദേശി. (Image Credits PTI)
- മഹാരാഷ്ട്ര സ്വദേശിയായ വിദിത് ലോക റാങ്കിംഗിൽ 24-ാമതാണ്. 2023-ലെ ഫിഡെ ഗ്രാൻഡ് ചെസ് ടൂർണമെന്റ് ജേതാവ്. (Image Credits PTI)
- ആന്ധ്രാപ്രദേശ് സ്വദേശിയായ ഹരികൃഷ്ണ ലോക റാങ്കിംഗിൽ 41-ാം സ്ഥാനത്താണ്. 1996-ലെ ലോക അണ്ടർ 10 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിട്ടുണ്ട്. 2020-ൽ വെർച്ച്വലായി നടന്ന ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗംമായിരുന്നു. (Image Credits P Harikrishna X Account)
- ആർ പ്രഗ്നാനന്ദ ലോക റാങ്കിംഗിൽ 12-മതുള്ള ആർ പ്രഗ്നാനന്ദ(19) ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ പല ഫോർമാറ്റുകളിലും തോൽപ്പിച്ചിട്ടുണ്ട്. ഒളിമ്പ്യാഡിൽ വെങ്കല മെഡൽ ജേതാവ്. (Image Credits PTI)
- തമിഴ്നാട് സ്വദേശിയായ ഡി ഗുകേഷിന്റെ പ്രായം 17 വയസാണ്. ലോക റാങ്കിംഗിൽ 7-മത്. 2024-ലെ ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണം. 2022-ലെ മഹാബലിപുരം ഒളിമ്പ്യാഡിലും വ്യക്തിഗത വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയിരുന്നു. (Image Credits International Chess Federation)
- 21 വയസുകാരനായ അർജുൻ എറിഗെസി തെലങ്കാന സ്വദേശിയാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ താരമായ അർജുൻ ലോക റാങ്കിംഗിൽ നാലാമതാണ്. ബുഡാപെസ്റ്റ് ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണം. (Image Credits International Chess Federation)









