AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harshit Rana: ഹര്‍ഷിത് റാണയെ ഒഴിവാക്കിയതിന് പിന്നില്‍ ആ ‘ശുഭസൂചന’, വെളിപ്പെടുത്തല്‍

India vs England Second Test: ആദ്യ ടെസ്റ്റില്‍ ഹര്‍ഷിത് റാണയെ 'ബാക്ക് അപ്പ്' താരമായി ടീമിലുള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ബന്ധപ്പെട്ട വൃത്തങ്ങള്‍

jayadevan-am
Jayadevan AM | Published: 26 Jun 2025 19:01 PM
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഹര്‍ഷിത് റാണയെ 'ബാക്ക് അപ്പ്' താരമായി ടീമിലുള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ബന്ധപ്പെട്ട വൃത്തങ്ങള്‍. രണ്ടാം ടെസ്റ്റില്‍ നിന്നു താരത്തെ ഒഴിവാക്കിയതിന്റെ കാരണവും പുറത്തുവന്നു (Image Credits: PTI)

1 / 5
റാണ ലീഡ്‌സില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചു. ടീമിലെ ഒരു പ്രധാന പേസര്‍ക്ക് നേരിയ പരിക്കുണ്ടായിരുന്നതിനാലാണ് റാണയെ ബാക്ക് അപ്പായി തിരഞ്ഞെടുത്തത്.

2 / 5
കൃത്യമായി ബൗണ്‍സര്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഒരു ബൗളറെ ബാക്കപ്പായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. റാണയായിരുന്നു അനുയോജ്യനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

3 / 5
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. അതുകൊണ്ടാണ് റാണയെ ഒഴിവാക്കിയതെന്നും ടീമില്‍ പറയുന്നു. ടീമിലെ പ്രധാന പേസറുടെ പരിക്ക് മാറിയെന്ന ശുഭസൂചനയാണ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.

4 / 5
ജസ്പ്രീത് ബുംറയാണ് ആ പ്രധാന പേസറെന്നാണ് അനുമാനം. എന്നാല്‍ താരം രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

5 / 5