AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Pakistan: ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിച്ചേക്കും; മറ്റിടങ്ങളിലെ നിസ്സഹകരണം ക്രിക്കറ്റിൽ മാറ്റിവെക്കുമെന്ന് റിപ്പോർട്ട്

India vs Pakistan In Asia Cup 2025: ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയേക്കും. ആറ് ടീമുകളാവും ഏഷ്യാ കപ്പിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.

abdul-basith
Abdul Basith | Published: 29 Jun 2025 11:51 AM
വരുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം വിവിധ മേഖലകളിൽ ഇന്ത്യ പാകിസ്താനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. ഐസിസി, എസിസി ഇവൻ്റുകളിലും ഇത് തുടരുമെന്നായിരുന്നു സൂചനകൾ. (Image Credits - PTI)

1 / 5
എന്നാൽ, നിസ്സഹകരണം ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നില്ലെന്നും പാകിസ്താനുമായി കളിക്കുമെന്നുമാണ് ബിസിസിഐയുടെ നിലപാടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബറിൽ ഇന്ത്യ അടക്കം ആറ് ടീമുകളെ പങ്കെടുപ്പിച്ച് ഏഷ്യാ കപ്പ് നടത്താനാണ് എസിസിയുടെ തീരുമാനം.

2 / 5
ഇന്ത്യയാണ് ഏഷ്യാ കപ്പിൻ്റെ ആതിഥേയർ. എന്നാൽ, പാകിസ്താനായി ഹൈബ്രിഡ് വേദി പരിഗണിക്കും. ഇരു ടീമുകളും ടൂർണമെൻ്റിൽ ഉണ്ടാവുമെങ്കിലും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. യുഎഇ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് മറ്റ് ടീമുകൾ.

3 / 5
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാക് കലാകാരന്മാരെ വിലക്കിയ ഇന്ത്യ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെയും പാക് വംശജരായ വിനോദസഞ്ചാരികളെയും പുറത്താക്കി. ഇതിന് പിന്നാലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

4 / 5
ഇതിനിടെ പാകിസ്താനിലേക്കുള്ള സിന്ദു നദിയിലെ ജലം ഇന്ത്യ തിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യ ക്രിക്കറ്റിലും പാകിസ്താനെതിരെ പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, അതല്ല ബിസിസിഐയുടെ നിലപാടെന്ന് ഇപ്പോൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

T20 Cricket Wcup: Ind Vs Pak

5 / 5