Indian Railway: വമ്പന്‍ പരിഷ്‌കരണവുമായി ഇന്ത്യന്‍ റെയില്‍വേ, വരുന്നത് വലിയ മാറ്റം
Indian Railway to modernise PRS: റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആര്‍സ് നവീകരിക്കാനൊരുങ്ങുകയാണ് റെയില്‍വേ. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ആണ് നവീകരണം നടത്തുന്നത്

ഒരു മിനിറ്റില്‍ ഒരു ലക്ഷം ബുക്കിങുകള്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 25000 ടിക്കറ്റുകളാണ് ഒരു മിനിറ്റില്‍ പ്രോസസ് ചെയ്തിരുന്നത് (Image Credits: PTI)

ഇത് വര്‍ധിപ്പിക്കുന്നതിനായി റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം അഥവാ പിആര്‍സ് നവീകരിക്കാനൊരുങ്ങുകയാണ് റെയില്‍വേ. റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്റർ ആണ് നവീകരണം നടത്തുന്നത് (Image Credits: PTI)

നിലവിലുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ തുടങ്ങിയവ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പൂർണ്ണമായും പരിഷ്‌കരിക്കും. നിലവിലുള്ള റിസർവേഷൻ സിസ്റ്റം 2010ല്‍ അവതരിപ്പിച്ചതാണ് (Image Credits: PTI)

ഇത് ഓട്ട്‌ഡേറ്റഡായ ഓപ്പണ്‍ വെർച്വൽ മെമ്മറി സിസ്റ്റം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇറ്റാനിയം സെർവറുകളിലാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം ക്ലൗഡ് കോമ്പാക്ടിബിള്‍ ടെക്‌നോളജിയിലേക്ക് മാറുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റില്‍ വ്യക്തമാക്കിയിരുന്നു (Image Credits: PTI)

പുതിയ പിആര്‍എസ് വേഗത്തിലുള്ളതും സുഗമവുമായ അനുഭവം പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. പുതിയ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്കിങിന് നാല് മടങ്ങ് കൂടുതല്‍ ശേഷി കൈവരിക്കാനാകുമെന്നതാണ് പ്രത്യേകത (Image Credits: PTI)