വെറുതെ അടിക്കുന്നതല്ല; ട്രെയിന്റെ ഓരോ ഹോണിനും ഓരോ അര്‍ത്ഥമുണ്ട്‌ | Indian trains use different horn sounds each with a specific meaning here is what they indicate Malayalam news - Malayalam Tv9

Indian Railway: വെറുതെ അടിക്കുന്നതല്ല; ട്രെയിന്റെ ഓരോ ഹോണിനും ഓരോ അര്‍ത്ഥമുണ്ട്‌

Published: 

15 Dec 2025 12:07 PM

Indian Train Horn Meanings: ട്രെയിനില്‍ പുറപ്പെടുവിക്കുന്ന ഹോണുകളില്‍ പോലും ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് പറയുകയാണ് ദക്ഷിണ റെയില്‍വേ. ശബ്ദം നീട്ടിയും കുറച്ചും മുഴക്കുന്ന ഹോണുകള്‍ വ്യത്യസ്ത തരത്തിലുള്ള സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ദക്ഷിണ റെയില്‍വേ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

1 / 5ട്രെയിനുകളില്‍ യാത്ര ചെയ്യാത്തവരായി ആരാണുള്ളത്. ഓരോ ട്രെയിന്‍ യാത്രയും നമുക്ക് ഓരോ അനുഭവമാണ് സമ്മാനിക്കുന്നത്. ട്രെയിനുകളുമായി ബന്ധപ്പെട്ട് നമുക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ട്രെയിനില്‍ പുറപ്പെടുവിക്കുന്ന ഹോണുകളില്‍ പോലും ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് പറയുകയാണ് ദക്ഷിണ റെയില്‍വേ. ശബ്ദം നീട്ടിയും കുറച്ചും മുഴക്കുന്ന ഹോണുകള്‍ വ്യത്യസ്ത തരത്തിലുള്ള സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ദക്ഷിണ റെയില്‍വേ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. (Image Credits: Getty Images)

ട്രെയിനുകളില്‍ യാത്ര ചെയ്യാത്തവരായി ആരാണുള്ളത്. ഓരോ ട്രെയിന്‍ യാത്രയും നമുക്ക് ഓരോ അനുഭവമാണ് സമ്മാനിക്കുന്നത്. ട്രെയിനുകളുമായി ബന്ധപ്പെട്ട് നമുക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ട്രെയിനില്‍ പുറപ്പെടുവിക്കുന്ന ഹോണുകളില്‍ പോലും ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് പറയുകയാണ് ദക്ഷിണ റെയില്‍വേ. ശബ്ദം നീട്ടിയും കുറച്ചും മുഴക്കുന്ന ഹോണുകള്‍ വ്യത്യസ്ത തരത്തിലുള്ള സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ദക്ഷിണ റെയില്‍വേ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. (Image Credits: Getty Images)

2 / 5

ഒരൊറ്റ ചെറിയ ഹോണ്‍- ട്രെയിന്‍ പുറപ്പെടുമ്പോഴോ അല്ലെങ്കില്‍ ലോക്കോ പൈലറ്റ് നല്‍കുന്ന മുന്നറിയിപ്പോ ആണ് ഇത്തരത്തിലുള്ള ഹോണ്‍.

3 / 5

രണ്ട് ചെറിയ ഹോണുകള്‍- ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നു അല്ലെങ്കില്‍ എന്തെങ്കിലും സേവനത്തിനുള്ള അംഗീകാരം നല്‍കുന്നതുമാകാം.

4 / 5

ഒരു നീണ്ട ഹോണ്‍- ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം മുഴക്കുന്ന ഹോണ്‍ ആണിത്. ഏതെങ്കിലും സ്‌റ്റോപ്പില്‍ നിര്‍ത്താതെ കടന്നുപോകുമ്പോഴും ഈ ഹോണ്‍ മുഴക്കും.

5 / 5

ആറ് ചെറിയ ഹോണുകള്‍- എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയായാണ് ആറ് ചെറിയ ഹോണുകള്‍ മുഴക്കുന്നത്.

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല