50 പന്തിൽ സെഞ്ചുറിയുമായി മന്ദന; ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യൻ വനിതകൾ | INDW vs AUSW Smriti Mandhana Scores Century In 50 Balls India Hits Back At Australia In The Third ODI Malayalam news - Malayalam Tv9

India Women vs Australia Women: 50 പന്തിൽ സെഞ്ചുറിയുമായി മന്ദന; ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യൻ വനിതകൾ

Published: 

20 Sep 2025 19:25 PM

Smriti Mandhana Scores Century: 50 പന്തുകളിൽ സെഞ്ചുറി തികച്ച് സ്മൃതി മന്ദന. ഇതോടെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ തിരിച്ചടിക്കുകയാണ്.

1 / 5മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 413 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ പതറാതെ മുന്നേറുകയാണ്. കേവലം 50 പന്തിൽ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നത്. (Image Credots- PTI)

മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 413 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ പതറാതെ മുന്നേറുകയാണ്. കേവലം 50 പന്തിൽ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നത്. (Image Credots- PTI)

2 / 5

മന്ദനയ്ക്കൊപ്പം 32 പന്തിൽ ഫിഫ്റ്റിയടിച്ച ഹർമൻപ്രീത് കൗറും ഇന്ത്യൻ തിരിച്ചടിയ്ക്ക് ഊർജം പകരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ നൂറ് റൺസിന് മുകളിൽ കൂട്ടുകെട്ടും കണ്ടെത്തി. പ്രതിക റാവലിനെയും ഹർലീൻ ഡിയോളിനെയും വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഇന്ത്യ കുതിച്ചു.

3 / 5

ഇന്ത്യക്കായി തുടരെ രണ്ട് ഏകദിനങ്ങളിൽ സെഞ്ചുറി നേടുന്ന താരം, ഒരു വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം (4), ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരം (50 പന്തുകൾ) എന്നീ റെക്കോർഡുകളൊക്കെ ഈ ഇന്നിംഗ്സിൽ മന്ദന തിരുത്തിക്കുറിച്ചു.

4 / 5

കഴിഞ്ഞ വർഷവും മന്ദന നാല് സെഞ്ചുറി നേടിയിരുന്നു. മറ്റൊരു ഇന്ത്യൻ താരത്തിനും ഈ റെക്കൊർഡിൽ ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ തസ്മീൻ ബ്രിറ്റ്സും ഈ വർഷം നാല് സെഞ്ചുറി നേടി. താരത്തിൻ്റെ 13ആം ഏകദിന സെഞ്ചുറിയാണ് ഇന്ന് നേടിയത്.

5 / 5

വനിതാ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന പട്ടികയിൽ മന്ദന ന്യൂസീലൻഡ് താരം സൂസി ബേറ്റ്സിനൊപ്പം രണ്ടാം സ്ഥാനത്ത് എത്തി. മെഗ് ലാനിങിന് (45) പിന്നിൽ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഇതോടെ താരം സ്വന്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും