AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: കളിക്കളത്തിലെ വികൃതിപ്പയ്യന്‍, ചോദിച്ച് പണി മേടിച്ച് ദിഗ്‌വേഷ് രാത്തി

Digvesh Rathi: ലഖ്‌നൗ-സണ്‍റൈസേഴ്‌സ് മത്സരത്തിലെ സംഭവവികാസങ്ങളാണ് നടപടിക്ക് കാരണം. അഭിഷേക് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കിയത് രാത്തിയായിരുന്നു. ഇതിന് ശേഷമാണ് താരം തന്റെ പതിവ് 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ പുറത്തെടുത്തത്

jayadevan-am
Jayadevan AM | Published: 20 May 2025 16:08 PM
പ്രതീക്ഷിച്ചത് സംഭവിച്ചു. കളിക്കളത്തിലെ പരിധിവിട്ട പെരുമാറ്റങ്ങള്‍ തുടര്‍ക്കഥയാക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാത്തിക്കെതിരെ ഒടുവില്‍ ബിസിസിഐ കര്‍ശന നടപടിയെടുത്തു. ഒരു മത്സരത്തില്‍ നിന്ന് താരത്തിന് വിലക്കേര്‍പ്പെടുത്തി (Image Credits: PTI).

1 / 5
നേരത്തെ പിഴശിക്ഷകളില്‍ നടപടി ഒതുക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ 'വികൃതി' പതിവായതാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഇന്നലെ നടന്ന ലഖ്‌നൗ-സണ്‍റൈസേഴ്‌സ് മത്സരത്തിലെ സംഭവവികാസങ്ങളാണ് നടപടിക്ക് കാരണം.

2 / 5
സണ്‍റൈസേഴ്‌സ് താരം അഭിഷേക് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കിയത് രാത്തിയായിരുന്നു. ഇതിന് ശേഷമാണ് താരം തന്റെ പതിവ് 'നോട്ട്ബുക്ക്' സെലിബ്രേഷന്‍ പുറത്തെടുത്തത്. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

3 / 5
തുടര്‍ന്ന് സഹതാരങ്ങളെത്തിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ചുമത്തി. അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. അഭിഷേക് ശര്‍മയ്ക്ക് 25 ശതമാനം പിഴയും, ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

4 / 5
കൂടുതല്‍ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതാണ് രാത്തിയുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പലതവണ ലഖ്‌നൗ താരം നടപടിക്ക് വിധേയനായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും താന്‍ പഠിക്കില്ലെന്ന് വ്യക്തമാക്കുകയാണ് താരം.

5 / 5