പതിരണയെ കൊല്‍ക്കത്ത റാഞ്ചി, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് 18 കോടി | IPL 2026 Auction: Matheesha Pathirana goes to Kolkata Knight Riders for INR 18 crore Malayalam news - Malayalam Tv9

Matheesha Pathirana: പതിരണയെ കൊല്‍ക്കത്ത റാഞ്ചി, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് 18 കോടി

Published: 

16 Dec 2025 16:31 PM

Matheesha Pathirana Joins KKR: മതീഷ പതിരണയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പതിരണയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്

1 / 5ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പതിരണയെ കെകെആര്‍ ടീമിലെത്തിച്ചത്. ലേലത്തില്‍ വന്‍തുക പതിരണയ്ക്ക് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു (Image Credits: PTI)

ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പതിരണയെ കെകെആര്‍ ടീമിലെത്തിച്ചത്. ലേലത്തില്‍ വന്‍തുക പതിരണയ്ക്ക് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു (Image Credits: PTI)

2 / 5

ഡല്‍ഹി ക്യാപിറ്റല്‍സാണ് ആദ്യം പതിരണയ്ക്ക് വേണ്ടി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പതിരണയ്ക്ക് വേണ്ടി ലേലം വിളിച്ചു. ഇതോടെ തുക കുതിച്ചുയര്‍ന്നു (Image Credits: PTI)

3 / 5

എന്നാല്‍ രണ്ട് ടീമുകളും പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് കൊല്‍ക്കത്തയുടെ രംഗപ്രവേശം. ഒടുവില്‍ 18 കോടി രൂപയ്ക്ക് പതിരണ കൊല്‍ക്കത്തയിലെത്തി (Image Credits: PTI)

4 / 5

ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനുള്ള കഴിവാണ് പതിരണയുടെ മുഖമുദ്ര. യോര്‍ക്കറുകള്‍ എറിയാനും മിടുക്കനാണ്. പതിരണ എത്തിയതോടെ കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂടും (Image Credits: PTI)

5 / 5

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമാണ് പതിരണ. താരലേലത്തിന് മുമ്പ് പതിരണയെ ചെന്നൈ ഒഴിവാക്കുകയായിരുന്നു. പതിരണയ്ക്ക് വേണ്ടി ചെന്നൈ ലേലത്തില്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ് (Image Credits: PTI)

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല