IPL 2026 Mock Auction: കാമറൂണ്‍ ഗ്രീനിന് 30.50 കോടി രൂപ; സ്വന്തമാക്കിയത് ഈ ടീം ! ‘മോക്ക് ഓക്ഷനി’ല്‍ സംഭവിച്ചത്
IPL 2026 Mock Auction Top 5 buys: 'മോക്ക് ഓക്ഷനി'ല്‍ ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ലഭിച്ചത് വന്‍ തുക. 30.50 കോടി രൂപയാണ് ലഭിച്ചത്

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച 'മോക്ക് ഓക്ഷനി'ല്‍ ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ലഭിച്ചത് വന്‍ തുക. 30.50 കോടി രൂപയാണ് ഗ്രീനിന് പ്രതീകാത്മക ലേലത്തില്‍ ലഭിച്ചത്. കൊല്‍ക്കത്തയാണ് ഗ്രീനിനെ പ്രതീകാത്മകമായി സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച് റോബിന്‍ ഉത്തപ്പയാണ് 30.50 കോടി രൂപയ്ക്ക് ലേലം വിളിച്ചത് (Image Credits: PTI)

ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിന് 19 കോടി രൂപ ലഭിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ലിവിംഗ്സ്റ്റണിനായി പ്രതീകാത്മകമായി ലേലം വിളിച്ചത്. ഇര്‍ഫാന്‍ പത്താന്‍ ലഖ്‌നൗവിനെ പ്രതിനിധീകരിച്ചു (Image Credits: PTI)

മോക്ക് ഓക്ഷനില്‍ കൂടുതല്‍ തുക ലഭിച്ച മറ്റ് മൂന്ന് താരങ്ങളെ നോക്കാം. ശ്രീലങ്കൻ പേസർ മതീശ പതിരണയാണ് മോക്ക് ഓക്ഷനില്‍ കൂടുതല്‍ തുക ലഭിച്ച മൂന്നാമത്തെ താരം. 13 കോടി രൂപയാണ് ലഭിച്ചത്. കൊല്‍ക്കത്തയാണ് ലേലം വിളിച്ചത് (Image Credits: PTI)

മോക്ക് ഓക്ഷനില്‍ ഇന്ത്യന്‍ സ്പിന്നര്‍ ബിഷ്‌ണോയിക്ക് ലഭിച്ചത് 11.50 കോടി രൂപ. സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സ്. ആകാശ് ചോപ്ര രാജസ്ഥാനെ പ്രതിനിധികരിച്ചു (Image Credits: PTI)

രാഹുല്‍ ചഹറിനെ 10 കോടി രൂപയ്ക്ക് സിഎസ്‌കെ സ്വന്തമാക്കി. മോക്ക് ഓക്ഷന്‍ യഥാര്‍ത്ഥ താരലേലത്തിന്റെ തയ്യാറെടുപ്പിനും വിലയിരുത്തലിനുമായി നടത്തുന്ന പ്രതീകാത്മക ലേലമാണ്. യഥാര്‍ത്ഥ ലേലവുമായി ഇതിന് ഒരു ബന്ധവുമില്ല (Image Credits: PTI)