AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജി വീണ്ടും ജോലിയിലേക്ക്, പരിഗണിക്കുക വാഹനാപകടക്കേസുകൾ

Cheranalloor Accident: ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. ആ അ‌പകടത്തിന് ശേഷം ഈ കേസിലെ ഒന്നാം പ്രതിയുടെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി കോടതിയിൽ ജോലിക്ക് ഹാജരായിരുന്നില്ല.

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജി വീണ്ടും ജോലിയിലേക്ക്, പരിഗണിക്കുക വാഹനാപകടക്കേസുകൾ
Cheranalloor Accident Case Accused Judge Returns To DutyImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 11 Nov 2026 | 09:46 PM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ രണ്ടാം പ്രതിയായ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി നാളെ മുതൽ ജോലിയിൽ തിരികെ പ്രവേശിക്കും. തട്ടുകടയുടമയായ സ്കൂട്ടർ യാത്രികന്റെ മരണത്തിന് ഇടയാക്കിയ ബെൻസ് കാർ ഓടിച്ച 17 വയസുകാരന്റെ പിതാവാണ് ഇദ്ദേഹം. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിന് ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 വയസുകാരന്റെ പിതാവായ ജഡ്ജിയെയും പ്രതി ചേർത്തിരുന്നു. അ‌പകടത്തിന് ശേഷം ജഡ്ജി കോടതിയിൽ എത്തിയിരുന്നില്ല. കേസിൽ പ്രതി ചേർക്കപ്പെട്ടെങ്കിലും ഹൈക്കോടതി ജഡ്‌ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയായ 17 വയസുകാരനും ജാമ്യത്തിലാണ്.

നാളെ മുതൽ തിരികെ ജോലിയിൽ പ്രവേശിക്കുന്ന ജഡ്ജി വാഹനാപകടക്കേസുകളാണ് പരിഗണിക്കുക. ദീർഘനാളായി അ‌വധിയിലായതിനെ തുടർന്ന് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ജഡ്ജിക്ക് കേസുകളിൽ ഹാജരാകാൻ നോട്ടീസ് അയച്ചത്. ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌.

ALSO READ: Foetus In Drainage: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

അ‌പകടത്തിന് പിന്നാലെ പ്രതി ജഡ്ജിയുടെ മകനാണ് എന്നറിഞ്ഞ് കേസ് അ‌ട്ടിമറിക്കാനുള്ള നീക്കങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോൾ ജയബാലകൃഷ്ണന്റെ കുടുംബം.

ഒന്നാം പ്രതിയായ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെ പതിനേഴുകാരന് ജാമ്യം നൽകിയത്, അഡീഷ്ണൽ സെഷൻസ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എന്നാണ് ജയബാലകൃഷ്ണന്‍റെ മക്കൾ നൽകിയിരിക്കുന്ന ഹര്‍ജിയിലെ പ്രധാന വാദം.

പതിനേഴുകാരൻറെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമായതിനാൽ, അധികാരമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ, പതിനേഴുകാരൻറെ ജാമ്യം റദ്ദാക്കണം എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. പിതാവിന്റെ മരണത്തിൽ നീതി കിട്ടാൻ ഏതറ്റം വരെയും പോരാടും എന്നാണ് ജയബാലകൃഷ്ണന്റെ മക്കളുടെ നിലപാട്.

English Summary

The Irinjalakuda Additional Sessions Judge, who is the second accused in the Cheranallur road accident case, will resume his duties starting tomorrow. He is the father of the 17-year-old who drove the Mercedes-Benz car involved in an accident that resulted in the death of a scooter rider a man who owned a roadside food stall. The judge was named an accused in the Cheranallur case for providing a vehicle to a minor.

Follow Us