IPL 2026 Auction: ഐപിഎല്‍ താരലേലം അബുദാബിയില്‍ ?
IPL auction in December: ഐപിഎല്‍ താരലേലം ഡിസംബര്‍ 15 അല്ലെങ്കില്‍ 16 തീയതികളില്‍ അബുദാബിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ലേലം ഇന്ത്യയില്‍ നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്

ഐപിഎല്‍ താരലേലം ഡിസംബര്‍ 15 അല്ലെങ്കില്‍ 16 തീയതികളില്‍ അബുദാബിയില്‍ നടക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ എവിടെ നടക്കണമെന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഇത് മൂന്നാം തവണയാണ് ഐപിഎല്‍ താരലേലം നടക്കുന്നത് (Image Credits: PTI)

2023ല്‍ ദുബായിലും, 2024ല്‍ ജിദ്ദയിലും താരലേലം നടന്നിരുന്നു. ഇത്തവണ മിനി ലേലമാകും നടക്കുന്നത്. ആദ്യം ഡിസംബര്‍ 14 ആണ് ലേലത്തീയതിയായി നിശ്ചയിച്ചിരുന്നത് (Image Credits: PTI)

എന്നാല്‍ 15 അല്ലെങ്കില്‍ 16 തീയതിയിലാകും ലേലം നടക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലേലം ഇന്ത്യയില്‍ നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. മുംബൈ, ബെംഗളൂരു നഗരങ്ങളായിരുന്നു പരിഗണനയില്‍ (Image Credits: PTI)

എന്നാല്‍ വിദേശ സപ്പോര്‍ട്ട് സ്റ്റാഫുകളുടെ സൗകര്യം പരിഗണിച്ചാണ് അബുദാബിയിലേക്ക് മാറ്റിയതെന്നാണ് സൂചന. നവംബര്‍ 15 ആണ് റീട്ടെന്‍ഷന്‍ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി. മിനിലേലമെങ്കിലും സാധ്യമായ അഴിച്ചുപണികള്‍ നടത്താനാണ് പല ഫ്രാഞ്ചെസികളുടെയും ശ്രമം (Image Credits: PTI)

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നതാണ് പ്രധാന മാറ്റം. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് താരത്തെ ട്രേഡ് ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്ത വരും. രവീന്ദ്ര ജഡേജയെയും, സാം കറനെയും സിഎസ്‌കെ റോയല്‍സിന് നല്‍കുമെന്നാണ് അഭ്യൂഹം (Image Credits: PTI)