ഇഷ്ടമുള്ള ഐക്യൂ തൊടുന്നതെല്ലാം ബെസ്റ്റ്! 7200mAh ബാറ്ററിയുള്ള ഐക്യൂ Z11xa ഇന്ത്യയിൽ വിൽപ്പന തുടങ്ങി
iQOO Z11xa goes on sale in India today: ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11xa 5ജി. ഈ ഐക്യൂ ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ആമസോൺ, ഐക്യൂ വെബ്സൈറ്റ് എന്നിവ വഴി ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാനാകും. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z11xa അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ യുവതലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡാണ് ഐക്യൂ. ഇഷ്ടമുള്ള ഐക്യൂ തൊടുന്നതല്ലാം ബെസ്റ്റ് എന്ന അഭിപ്രായമുള്ളവർ ഏറെയാണ്. സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധന ഐക്യൂ ആരാധകർക്ക് ചെറിയ നിരാശയുണ്ടാക്കുന്നുണ്ട്. കാരണം ഏത് സെഗ്മെന്റിൽ ആയാലും മാന്യമായ വിലയിൽ മറ്റ് ബ്രാൻഡുകളുടെ മോഡലുകളെക്കാൾ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനിയാണ് ഐക്യൂ. (Image credit: iQOO India)

ഐക്യൂ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11xa 5ജി (iQOO Z11xa). ഈ ഐക്യൂ ഫോൺ ഇന്ന് മുതൽ (സെപ്റ്റംബർ 12) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ആമസോൺ, ഐക്യൂ വെബ്സൈറ്റ് എന്നിവ വഴി ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാനാകും.

ഐക്യൂ Z11xa 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 28,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ കൂപ്പൺ/ ബാങ്ക് ഡിസ്കൗണ്ട് സഹിതം 27499 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും. പരിമിത കാലയളവിലേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z11xa അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഐക്യൂ Z11xa എന്തുകൊണ്ട് വാങ്ങണം എന്നതിന് കമ്പനി പ്രധാനമായും അഞ്ച് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിലുള്ള 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഒന്നാമത്തെ കാരണം. 44W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്ന 7200mAh ബാറ്ററിയാണ് രണ്ടാമത്തെ കാരണം. മികച്ച ഈട് (മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP68 + IP69 റേറ്റിങ്സ്) ആണ് മറ്റൊന്ന്.

2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം എത്തുന്ന ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Funtouch OS 6 ആണ് ഈ ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. സർക്കിൾ ടു സെർച്ച് ഫീച്ചർ ഉൾപ്പെടുന്നു എന്നതും ഇത് വാങ്ങാനുള്ള ഒരു കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്.

മറ്റ് പ്രധാന ഫീച്ചറുകൾ: 6.76-ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 32MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA, 4G VoLTE തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്.