'ദുര്‍ഭൂതങ്ങള്‍ തിരികെയെത്തി'; രോഹിതിനെയും കോഹ്ലിയെയും കുറിച്ച് പത്താന്‍ | Irfan Pathan points out the reason behind Rohit Sharma and Virat Kohli's poor performances in Perth ODI against Australia Malayalam news - Malayalam Tv9

Rohit-Virat: ‘ദുര്‍ഭൂതങ്ങള്‍ തിരികെയെത്തി’; രോഹിതിനെയും കോഹ്ലിയെയും കുറിച്ച് പത്താന്‍

Published: 

21 Oct 2025 12:48 PM

Irfan Pathan about Rohit Sharma and Virat Kohli: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിതിനും, കോഹ്ലിക്കും സംഭവിച്ചത് എന്താണെന്ന് ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി

1 / 5ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് 14 പന്തില്‍ എട്ട് റണ്‍സെടുത്തു. എട്ട് പന്ത് നേരിട്ട കോഹ്ലി പൂജ്യത്തിന് പുറത്തായി (Image Credits: PTI)

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും മോശം പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് 14 പന്തില്‍ എട്ട് റണ്‍സെടുത്തു. എട്ട് പന്ത് നേരിട്ട കോഹ്ലി പൂജ്യത്തിന് പുറത്തായി (Image Credits: PTI)

2 / 5

ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇതിനകം വിരമിച്ച രണ്ട് താരങ്ങളുടെയും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ പരമ്പര. എന്നാല്‍ നിരാശയായിരുന്നു ഫലം. ഓസീസ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ഇരുവരുടെയും രാജ്യാന്തര കരിയറിന് തിരശീല വീണേക്കാം (Image Credits: PTI)

3 / 5

രോഹിതിനും, കോഹ്ലിക്കും സംഭവിച്ചത് എന്താണെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസ്‌ പ്രധാന കാര്യമാണ്. അതാണ് രോഹിതിനെ ബുദ്ധിമുട്ടിച്ചതെന്ന് പത്താന്‍ പറഞ്ഞു (Image Credits: PTI)

4 / 5

കോഹ്ലിയുടെ കാര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ 'ദുര്‍ഭൂതം' (മോശം ഫോം) തിരിച്ചെത്തിയെന്ന് തോന്നുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഡലെയ്ഡിലും, സിഡ്‌നിയിലും ഇങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിതും കോഹ്ലിയും ഫോമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയാണ് പത്താന്‍ പ്രകടിപ്പിക്കുന്നത് (Image Credits: PTI)

5 / 5

കെഎല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്തു. ശ്രേയസ് അയ്യര്‍ ഒരു മോശം അവസ്ഥയിലായിരുന്നു. അദ്ദേഹം ടെക്‌നിക്ക് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടി വരുമെന്നും പത്താന്‍ പറഞ്ഞു (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ