ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ? | Is daily use of mouthwash good or bad, What are the dangerous harmful effects Malayalam news - Malayalam Tv9

Using Mouthwash: ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ?

Published: 

02 Jan 2026 | 08:54 AM

Mouthwash Side Effects: ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നതായി ​ഗവേഷകർ ചൂണ്ടികാണിക്കുന്നു.

1 / 5വായ്നാറ്റത്തെ അകറ്റി നിർത്തുന്നതിന് മാത്ത് വാഷ് നല്ലതാണ്. ഇത് സ്ഥിരമായി ഉപയോ​ഗിക്കുന്നവർ ധാരാളമാണ്. യഥാർത്ഥത്തിൽ ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ? നിങ്ങൾ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ ഇനി ഇതിൻ്റെ ദോഷഫലങ്ങളും അറിഞ്ഞിരിക്കണം. (Image Credits: Getty Images)

വായ്നാറ്റത്തെ അകറ്റി നിർത്തുന്നതിന് മാത്ത് വാഷ് നല്ലതാണ്. ഇത് സ്ഥിരമായി ഉപയോ​ഗിക്കുന്നവർ ധാരാളമാണ്. യഥാർത്ഥത്തിൽ ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ? നിങ്ങൾ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ ഇനി ഇതിൻ്റെ ദോഷഫലങ്ങളും അറിഞ്ഞിരിക്കണം. (Image Credits: Getty Images)

2 / 5

ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്. 40 മുതൽ 65 വയസുവരെ പ്രായമായ 945 പേരിലാണ് സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ നടത്തിയ പഠനം നടത്തിയത്.

3 / 5

ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ തവണ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നതായി ​ഗവേഷകർ ചൂണ്ടികാണിക്കുന്നു.

4 / 5

ദിവസത്തിൽ ഒരിക്കൽ മാത്രം മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ താരതമ്യേന ആരോ​ഗ്യപ്രശ്നങ്ങൾ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. വായയിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയകൾ ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകൾ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുകയും രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നവയാണ്.

5 / 5

എന്നാൽ നിങ്ങൾ അമിതമായി ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇതിലൂടെ ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ​ഗവേഷകർ പറയുന്നു. മിക്ക മൗത്ത് വാഷ് ഉൽപ്പന്നങ്ങളിലും ഇത്തരം ബാക്ടീരിയകളെ നശിപ്പിക്കാൻ ശേഷിയുള്ള സംയുക്തങ്ങളാണ് അടിങ്ങിയിരിക്കുന്നത്.

മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ ഇവയാണ്
ഈ ആഹാരങ്ങള്‍ ഒന്നിച്ച് കഴിക്കരുത്‌
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.
പ്രമേഹ രോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്