Pregnancy Health: ഗർഭകാലത്ത് കാപ്പി കുടിക്കുന്നത് കുഞ്ഞിനെ ബാധിക്കുമോ…? പഠനം പറയുന്നത്
Drinking Coffee During Pregnancy: ഗർഭകാലത്തിൻറെ 10 മുതൽ 13 ആഴ്ച വരെയുള്ള കാലയളവിൽ കഫൈനടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഗർഭകാലത്തെ പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമില്ലെന്നാണ് ഈ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത്. എന്നാൽ അമിതമാകാതെ നോക്കണം. ഗർഭകാലത്ത് മിതമായ അളവിൽ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്.

ഗർഭകാലം അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. അതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വയറ്റിലുള്ള കുഞ്ഞിൻ്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും ആവശ്യമായ എല്ലാ ആഹാരങ്ങളും ഈ സമയം നിർബന്ധമായും കഴിക്കണം. അത്തരത്തിൽ ഗർഭകാലത്ത് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണോ എന്നത് ഒരു ചോദ്യമാണ്. (Image Credits: Unsplash)

ഈ ചോദ്യമുള്ളതുകൊണ്ട് ഗർഭിണിയാകുന്നതോടെ കാപ്പി ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും. എന്നാൽ അമിതമാകാതെ അല്പം കാപ്പിയൊക്കെ ഗർഭകാലത്ത് കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. (Image Credits: Unsplash)

ഗർഭകാലത്തിൻറെ 10 മുതൽ 13 ആഴ്ച വരെയുള്ള കാലയളവിൽ കഫൈനടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഗർഭകാലത്തെ പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമില്ലെന്നാണ് ഈ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത്. എന്നാൽ അമിതമാകാതെ നോക്കണം. ഗർഭകാലത്ത് മിതമായ അളവിൽ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പ്രതിദിനം 200 മില്ലിഗ്രാം കഫീൻ മാത്രമെ കഴിക്കാവൂ. (Image Credits: Unsplash)

കഫീൻ എന്നത് കാപ്പിയിൽ മാത്രമല്ല, കോള, ചോക്ലേറ്റ് എന്നിവയിലും കുറഞ്ഞ അളവിൽ കാണപ്പെടുന്നുണ്ട്. ഗർഭിണികൾ കഫീൻ അമിതമായി കഴിക്കുന്നത് കുഞ്ഞിന് നിയന്ത്രിത വളർച്ച, ഭാരം കുറയൽ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ ശ്രദ്ധ അത്യാവശ്യമാണ്. (Image Credits: Unsplash)

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും കരൾ രോഗം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. നിങ്ങളുടെ സാഹചര്യത്തിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് നിങ്ങൾ സമീപിക്കുന്ന ഡോക്ടറുടെ നിർദ്ദേശം തേടുക. (Image Credits: Unsplash)