Health Tips: കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് ഗുണമോ ദോഷമോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Chicken Skin Eating Sideeffects: ചിക്കൻ്റെ തൊലി കഴിക്കുന്നത് ഗുണകരമാണെങ്കിലും അമിതമായാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ചിക്കൻ സ്കിന്നിൽ അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. തൊലിയോടെ ചിക്കൻ പാകം ചെയ്യുമ്പോൾ ഇറച്ചിക്ക് കൂടുതൽ രുചി നൽകുകയും ചെയ്യുന്നു.

വീട്ടിൽ കോഴിയിറച്ചി വൃത്തിയാക്കുമ്പോൾ മിക്കവരും ആദ്യം നീക്കം ചെയ്യുന്നത് അതിൻ്റെ തൊലിയാണ്. കൊളസ്ട്രോളും കൊഴുപ്പും കൂടുമെന്ന ഭയമാണ് ഇവ നീക്കം ചെയ്യാൻ കാരണം. ശരിക്കും ചിക്കൻ്റെ സ്കിൻ കഴിക്കുന്നത് നല്ലതാണോ അതോ ചീത്തയാണോ? ഈ സംശയം എല്ലാവരുടെയും മനസ്സിലുള്ളതാണ്. (Image Credit Source: Getty Images)

ചിക്കൻ്റെ തൊലി കഴിക്കുന്നത് ഗുണകരമാണെങ്കിലും അമിതമായാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ചിക്കൻ സ്കിന്നിൽ അൺസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുള്ളതിനാൽ വളരെ മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

തൊലിയോടെ ചിക്കൻ പാകം ചെയ്യുമ്പോൾ ഇറച്ചിക്ക് കൂടുതൽ രുചി നൽകുകയും ചെയ്യുന്നു. അതുപോലെ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും. ഇതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. എന്നാൽ ഒരിക്കലും ചിക്കൻ്റെ സ്കിൻ ദിവസവും കഴിക്കാനോ ഒരളവിൽ കൂടുതൽ കഴിക്കാനോ പാടില്ല.

ചിക്കൻ സ്കിൻ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അമിതമായി കഴിക്കരുത്. കാരണം കാലക്രമേണ ഇത് ശരീരത്തിലെ കലോറി വർദ്ധിപ്പിക്കാൻ കാരണമാകും. അതുപോലെ ചിക്കൻ്റെ സ്കിന്നിൽ ബാക്ടീരിയകൾ കാണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പാകം ചെയ്യുന്നതിന് മുൻപ് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

എപ്പോഴും നാടൻ കോഴിയുടെ തൊലിയാണ് പാചകത്തിന് നല്ലത്. കാരണം വിപണിയിൽ നമ്മൾ വാങ്ങുന്ന ബ്രോയിലർ ചിക്കൻ്റെ സ്കിന്നിൽ ആൻ്റിബയോട്ടിക്കുകളുടെ സാന്നിധ്യം കൂടുതലാണ്. ഇവ നമ്മുടെ ശരീരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. അതുപോലെ ഹൃദയാരോഗ്യത്തിനും ദോഷകരമാണ്.