ആറ് മാസം പ്രായമുള്ള കുട്ടിക്ക് പശുവിൻ പാൽ കൊടുക്കാമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
ദൈനദിനാവശ്യങ്ങൾക്ക് പശുവിൻ പാലാണ് നമ്മൾ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പശുവിൻ പാൽ കുഞ്ഞ് കുട്ടികൾക്ക് നൽകുന്നത് നല്ലതാണോ അല്ലയോ? ആരോഗ്യ വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിക്കാം

ഒരു കുട്ടി ജനിച്ച് കഴിഞ്ഞ് രണ്ട് വയസ് വരെ അമ്മയുടെ മുലപ്പാൽ നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മയുടെ മുലപ്പാലിനെക്കാളും ആരോഗ്യപൂർണമായ മറ്റൊരു പാനീയം ഇല്ല എന്നാൽ ശിശു വിദഗ്ധരായ ഡോക്ടമാർ പറയുന്നത്. (Unsplash)

എന്നാൽ കുഞ്ഞ് ജനിച്ച് ആറ് മാസം ഒക്കെ കഴിയുമ്പോൾ ചിലപ്പോൾ അമ്മയുടെ പാലിൻ്റെ അളവ് കുറഞ്ഞ് വന്നേക്കാം. കൃത്യമായ പോഷണം ഇല്ലാതെ വരുമ്പോൾ കുഞ്ഞിന് പാൽ നൽകാൻ മറ്റ് വഴികൾ ചിലർ തേടും. അതിലൊന്നാണ് മുതിർന്ന ഉപയോഗിക്കുന്ന പശുവിൻ പാൽ. (Unsplash)

എന്നാൽ പശുവിൻ പാൽ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്നത് നല്ലതല്ലയെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. കാരണം കുട്ടിയുടെ വളർച്ചയ്ക്ക് അയൺ വളരെ ആവശ്യമാണ്. ഇത് അമ്മയുടെ മുലപ്പാലിൽ ഉണ്ടെങ്കിലും പശുവിൻ പാലിൽ വളരെ കുറവാണ്. അയണിൻ്റെ കുറവ് മൂലം കുട്ടിയ്ക്ക് പെട്ടെന്ന വിളർച്ചയുണ്ടാകുയും നിറമാറ്റം സംഭവിക്കുകയും ചെയ്യും. (Unsplash)

മാത്രമല്ല പശുവിൻ പാൽ കുട്ടികൾക്ക് നൽകിയാൽ മൃദുലമായ കുട്ടിയുടെ കുടലിൽ ആന്തരികമായ മുറിവുകൾ ഉണ്ടാകുവാൻ വഴി ഒരുക്കും. ഇതിലൂടെ കുട്ടിക്ക് മഞ്ഞനിറമുണ്ടാകയും മറ്റ് അസുഖങ്ങൾ പിടിക്കപ്പെടുകയും ചെയ്യും. (Unsplash)

അതുകൊണ്ട് മുലപ്പാൽ കുറവുള്ള അമ്മമാർ ശിശു വിദഗ്ധരായ ഡോക്ടമാരെ സന്ദർശിച്ച് മുലപ്പാലിന് പകരം നൽകാൻ സാധിക്കുന്ന ഫോർമുലകൾ കുഞ്ഞിന് നൽകുക. ഓർക്കുക ഫോർമുലകൾ നൽകിട്ടുള്ള നിർദേശപ്രകാരം കൃത്യമായ അളവിൽ തന്നെ നൽകാൻ ശ്രമിക്കണം. അല്ലാത്തപക്ഷം കുഞ്ഞിന് മറ്റ് അസുഖങ്ങൾക്ക് ഇത് വഴിവെച്ചേക്കും. (Unsplash)