Bananas On Empty Stomach: ഏത്തപ്പഴം വെറും വയറ്റിൽ കഴുക്കുന്നത് ഗുണമോ ദോഷമോ?
Eat Bananas On An Empty Stomach: ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തിലുണ്ട്. കൂടാതെ, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും അതിലൂടെ കാലക്രമേണ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

അതിരാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് നല്ലതോ ചീത്തയോ? ഏറ്റവും പോഷകസമൃദ്ധമായ പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാതുക്കളും ഊർജ്ജവും ഇത് നൽകുന്നു. വയറ് നിറയുമെന്നതിന് അപ്പുറം വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നത്. വാഴപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Unsplash)

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള കഴിവ് വാഴപ്പഴത്തിനുണ്ട്. ന്യൂട്രീഷ്യനിസ്റ്റും മാക്രോബയോട്ടിക് ഹെൽത്ത് കോച്ചുമായ ഡോ. ശിൽപ അറോറയുടെ അഭിപ്രായത്തിൽ, പൊട്ടാസ്യം, നാരുകൾ, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ്, അതിനാൽ നിങ്ങളുടെ ശരീരത്തിലെ വിവിധ പോഷകങ്ങളുടെ ആവശ്യകത വാഴപ്പഴത്തിൽ നിന്ന് ലഭിക്കുന്നു. (Image Credits: Unsplash)

ഊർജ്ജം ലഭിക്കുന്നു, വിശപ്പ് കുറയ്ക്കുന്നു, പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ലയിക്കുന്ന നാരുകളും പെക്റ്റിനും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് സുഗമമായ ദഹനത്തെയും മലബന്ധത്തെയും ഇല്ലാതാക്കുന്നു. വയറു വീർക്കൽ, അസിഡിറ്റി തുടങ്ങി വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ പലതും ഇല്ലാതാക്കുന്നു. (Image Credits: Unsplash)

ഒരുപിടി നട്‌സിനോടൊപ്പം വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. നാരുകളുടെ അളവ് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഒരു വാഴപ്പഴത്തിൽ ഏകദേശം 4 ഗ്രാം നാരുകളും ഏകദേശം 98 കലോറിയും അടങ്ങിയിരിക്കുന്നു. ഇവ നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ച് അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു. അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.(Image Credits: Unsplash)

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തിലുണ്ട്. 2023 ലെ ഗവേഷണമനുസരിച്ച്, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും അതിലൂടെ കാലക്രമേണ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. (Image Credits: Unsplash)