ഫ്രിഡ്ജിൽ വച്ച ചപ്പാത്തി മാവ് വീണ്ടും ഉപയോ​ഗിക്കുന്നത് സുരക്ഷിതമോ? | Is Leftover Atta Dough On Your Refrigerator Safe To Use, let find the answer Malayalam news - Malayalam Tv9

Kitchen Tips: ഫ്രിഡ്ജിൽ വച്ച ചപ്പാത്തി മാവ് വീണ്ടും ഉപയോ​ഗിക്കുന്നത് സുരക്ഷിതമോ?

Published: 

27 Nov 2025 19:24 PM

Atta Dough Storage Tips: അത്തരത്തിൽ ചപ്പാത്തി മാവ് ബാക്കി വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്. സാധാരണയായി ഫ്രി‍ഡ്ജിൽ വയ്ക്കും. എന്നാൽ ഇവ പിന്നീട് ഉപയോ​ഗിക്കാൻ പറ്റുമോ ഇല്ലയോ എന്നത് എത്ര പേർക്ക് അറിയാം. കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടവുമായ ​ചപ്പാത്തി മാവ്, ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് കാരണമായേക്കും.

1 / 5ഭക്ഷണം ബാക്കിയായാൽ ഫ്രി‍ഡ്ജിൽ വെക്കുകയോ ചൂടാക്കി ഉപയോ​ഗിക്കുകയോ ചെയ്യുന്നത് സ്ഥിരമാണോ. എന്നാൽ ഓരോ ഭക്ഷണങ്ങളും തണുപ്പിൽ സൂക്ഷിക്കുന്നതിനും അതിൽ വച്ച് ഉപയോ​ഗിക്കുന്നതിനും അതിൻ്റേതായ രീതിയുണ്ട്. തണുപ്പിച്ച് ഉപയോ​ഗിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ചില കരുതൽ വേണമെന്നതാണ് വാസ്തവം. (Image Credits: Getty Images)

ഭക്ഷണം ബാക്കിയായാൽ ഫ്രി‍ഡ്ജിൽ വെക്കുകയോ ചൂടാക്കി ഉപയോ​ഗിക്കുകയോ ചെയ്യുന്നത് സ്ഥിരമാണോ. എന്നാൽ ഓരോ ഭക്ഷണങ്ങളും തണുപ്പിൽ സൂക്ഷിക്കുന്നതിനും അതിൽ വച്ച് ഉപയോ​ഗിക്കുന്നതിനും അതിൻ്റേതായ രീതിയുണ്ട്. തണുപ്പിച്ച് ഉപയോ​ഗിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ചില കരുതൽ വേണമെന്നതാണ് വാസ്തവം. (Image Credits: Getty Images)

2 / 5

അത്തരത്തിൽ ചപ്പാത്തി മാവ് ബാക്കി വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്. സാധാരണയായി ഫ്രി‍ഡ്ജിൽ വയ്ക്കും. എന്നാൽ ഇവ പിന്നീട് ഉപയോ​ഗിക്കാൻ പറ്റുമോ ഇല്ലയോ എന്നത് എത്ര പേർക്ക് അറിയാം. കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടവുമായ ​ചപ്പാത്തി മാവ്, ശരിയായി സൂക്ഷിച്ചില്ലെങ്കിൽ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് കാരണമായേക്കും. (Image Credits: Getty Images)

3 / 5

ബാക്കി വരുന്ന മാവ് ശരിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അടുത്ത ദിവസം സുരക്ഷിതമായി ഉപയോഗിക്കാം. കുഴച്ച മാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുതെന്നാണ് വിദഗ്ദ്ധർ ചെയ്യുന്നത്. കൂടാതെ മാവ് 8 മുതൽ 10 മണിക്കൂറിൽ കൂടുതൽ മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നത് ഇ.കോളി, സാൽമൊണെല്ല എന്നിവയുൾപ്പെടെയുള്ള ദോഷകരമായ ബാക്ടീരിയകൾ പെരുകാൻ കാരണമാകും. (Image Credits: Getty Images)

4 / 5

എന്നാൽ ആവശ്യം കഴിഞ്ഞയുടൻ ബാക്കി വന്ന മാവ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു, പക്ഷേ അധികനാൾ വയ്ക്കാൻ പാടില്ല. എപ്പോഴും ഫ്രിഡ്ജിൽ 12 മുതൽ 24 മണിക്കൂറിൽ കൂടുതൽ വയ്ക്കാൻ പാടില്ല. ബാക്കിയുള്ള മാവ് ഉപയോഗിക്കുന്നതിന് മുമ്പ് അവ കേടായോ എന്ന് പരിശോധിക്കേണ്ടതാണ്. (Image Credits: Getty Images)

5 / 5

ശക്തമായ പുളിച്ചതായി തോന്നുന്ന ദുർഗന്ധം ശ്രദ്ധിക്കണം. പശിമയുള്ളതോ, വഴുവഴുപ്പുള്ളതോ ആയ ഘടന, വെള്ള, കറുപ്പ് അല്ലെങ്കിൽ പച്ച നിറങ്ങളിൽ ദൃശ്യമായ പൂപ്പൽ, ചാരനിറത്തിലുള്ളതോ ഇരുണ്ടതോ ആയ പ്രതലം എന്നിവ കേടായതിൻ്റെ തെളിവുകളാണ്. രൂപമോ, മണമോ അല്ലെങ്കിൽ ഘടനയോ മാറിയതായി തോന്നിയാൽ, അത് ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും