നാരങ്ങാവെള്ളം കുടിക്കുന്നത് എല്ലാവർക്കും നല്ലതാണോ? മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ | Is Lemon Water Really Safe for Everyone, Medical Experts Explain the Hidden Complications Malayalam news - Malayalam Tv9

Lemon Water: നാരങ്ങാവെള്ളം കുടിക്കുന്നത് എല്ലാവർക്കും നല്ലതാണോ? മറഞ്ഞിരിക്കുന്ന അപകടസാധ്യതകൾ

Published: 

27 May 2026 | 09:34 PM

Lemon Water Side Effects: രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഫ്രഷ്നസ് നൽകുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ, നാരങ്ങാവെള്ളം എല്ലാവർക്കും എപ്പോഴും നല്ലതാകണമെന്നില്ല. നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് ചില പ്രത്യേക ആരോഗ്യസ്ഥിതിയുള്ളവർക്ക് പ്രശ്നമാണ്. നാരങ്ങാവെള്ളം പതിവാക്കുമ്പോൾ അത് പല്ലിന്റെ സംരക്ഷണ കവചമായ ഇനാമലിനെ പതുക്കെ ഇല്ലാതാക്കുന്നു.

1 / 5
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും പലരും ആശ്രയിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം. രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഫ്രഷ്നസ് നൽകുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ, നാരങ്ങാവെള്ളം എല്ലാവർക്കും എപ്പോഴും നല്ലതാകണമെന്നില്ല. നാരങ്ങാവെള്ളം അമിതമായി കുടിക്കുന്നത് ചില പ്രത്യേക ആരോഗ്യസ്ഥിതിയുള്ളവർക്ക് പ്രശ്നമാണ്. (Image Credit Source: Getty Images)

2 / 5
നാരങ്ങയിൽ ഉയർന്ന അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നാരങ്ങാവെള്ളം പതിവാക്കുമ്പോൾ അത് പല്ലിന്റെ സംരക്ഷണ കവചമായ ഇനാമലിനെ പതുക്കെ ഇല്ലാതാക്കുന്നു. ഇത് പല്ലുകൾക്ക് കടുത്ത പുളിപ്പും കേടുപാടുകളും ഉണ്ടാക്കാൻ കാരണമാകും. അതുപോലെ തന്നെ നിങ്ങൾക്ക് പണ്ടേ അസിഡിറ്റിയോ ഗ്യാസ് ട്രബിളോ ഉണ്ടെങ്കിൽ, വെറുംവയറ്റിലെ നാരങ്ങാവെള്ളം കുടിക്കുന്നത് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കും.

3 / 5
കാലക്രമേണ ആമാശയത്തിലെ ആസിഡിൻ്റെ അളവ് കൂട്ടാൻ ഇത് കാരണമാവുകയും കടുത്ത നെഞ്ചെരിച്ചിൽ, വയറ്റിൽ അൾസർ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. നാരങ്ങയിലെ വൈറ്റമിൻ സി ഒരു സ്വാഭാവിക ഡൈയൂററ്റിക് ആണ്. ഇത് ശരീരത്തിലെ അധിക വെള്ളവും സോഡിയവും മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്കകളെ പ്രേരിപ്പിക്കും. എന്നാൽ അളവ് കൂടിയാൽ ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാകുകയും ചിലരിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

4 / 5
നാരങ്ങാനീരിൽ ഓക്സലേറ്റുകൾ ധാരാളമായി കാണപ്പെടുന്നുണ്ട്. അമിതമായ അളവിൽ ഇവ ശരീരത്തിലെത്തുമ്പോൾ കാൽസ്യവുമായി ചേർന്ന് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകളായി മാറാം. ഇത് വൃക്കകളിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ചില പഠനങ്ങൾ അനുസരിച്ച് സിട്രസ് പഴങ്ങളിൽ ടൈറാമിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. മൈഗ്രേൻ അല്ലെങ്കിൽ കടുത്ത തലവേദനയുള്ളപ്പോൾ ഇത് കുടിക്കാതിരിക്കുക. ഇത് മൂലം വേദന കൂടുന്നു.

5 / 5
നാരങ്ങാവെള്ളം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല.  അമിതമായി തണുത്ത വെള്ളത്തിൽ ഒരിക്കലും നാരങ്ങ പിഴിയരുത്. ഇത് നാരങ്ങയിലെ വൈറ്റമിൻ സിയുടെ ഗുണം നഷ്ടപ്പെടുത്തും. അതുപോലെ തന്നെ നാരങ്ങാവെള്ളം കുടിച്ച ഉടൻ തന്നെ പല്ല് തേയ്ക്കരുത്. ആസിഡ് കാരണം ഇനാമൽ മൃദുവായിരിക്കുന്ന സമയമായതിനാൽ പല്ലുകൾക്ക് കേടുപാട് വരാും. കുടിച്ച ശേഷം വായ നന്നായി ശുദ്ധജലം ഉപയോഗിച്ച് കഴുകിയാൽ മാത്രം മതിയാകും.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി