Pooja Bumper 2025: പാലക്കാട്ടുകാര്‍ക്ക് മാത്രമാണോ പൂജ ബമ്പര്‍ അടിച്ചിട്ടുള്ളത്? ചരിത്രം പറയുന്നതിങ്ങനെ
Pooja Bumper Lottery Winning Districts: ടിക്കറ്റ് വില്‍പന തുടക്കത്തില്‍ അല്‍പം മന്ദഗതിയിലായിരുന്നു എങ്കിലും പിന്നീട് വളരെ എളുപ്പത്തില്‍ വിറ്റഴിയുകയായിരുന്നു. ചൂടപ്പം പോലെ വിറ്റുതീരുന്ന പൂജയെടുക്കാന്‍ ഇനി അധിക മണിക്കൂറുകള്‍ നിങ്ങളുടെ കൈവശമില്ല.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നവംബര്‍ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില്‍പന തുടക്കത്തില്‍ അല്‍പം മന്ദഗതിയിലായിരുന്നു എങ്കിലും പിന്നീട് വളരെ എളുപ്പത്തില്‍ വിറ്റഴിയുകയായിരുന്നു. ചൂടപ്പം പോലെ വിറ്റുതീരുന്ന പൂജയെടുക്കാന്‍ ഇനി അധിക മണിക്കൂറുകള്‍ നിങ്ങളുടെ കൈവശമില്ല. (Image Credits: Social Media)

12 കോടിയെന്ന ഹൈലൈറ്റ് സമ്മാനമാണ് ആളുകളെ പൂജയിലേക്ക് ആകര്‍ഷിക്കുന്നത്. 12 കോടിയ്ക്ക് പുറമെ രണ്ടാം സമ്മാനം 1 കോടി രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 300 എന്നിങ്ങനെയാണ്.

332130 സമ്മാനങ്ങളാണ് പൂജ ബമ്പര്‍ വഴി ആളുകളിലേക്ക് എത്തുന്നത്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് ഉള്‍പ്പെടെ ഏഴ് പേര്‍ പൂജ വഴി കോടീശ്വരന്മാരാകും. ഇത്തവണ ഏത് ജില്ലയ്ക്കാകും ഭാഗ്യം സ്വന്തമാക്കാന്‍ സാധിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര.

പൊതുവേ ലോട്ടറി ഭാഗ്യം ഏറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലക്കാര്‍ക്കാണ് എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും ബമ്പര്‍ ഭാഗ്യം പാലക്കാടിനെ തേടി യാത്രയാകുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂജ ബമ്പര്‍ സമ്മാനം ഏറ്റവും കൂടുതല്‍ നേടിയതും പാലക്കാട് ജില്ലയാണോ?

2024 -JC 325526 - കായംകുളം, 2023- JC 253199- കാസര്‍ഗോഡ്, 2022 - JC 110398- ഗുരുവായൂര്‍, 2021- RA 591801- തിരുവനന്തപുരം, 2020- NA 399409- തിരുവനന്തപുരം, 2019- RI 332952- കോട്ടയം, 2018- VA 489017- കോട്ടയം, 2017- RA 657205- തൃശൂര്‍, 2016- TH 211619- പാലക്കാട്, 2015- NA 766093- പാലക്കാട്, 2014- PA 203798- പാലക്കാട് എന്നീ ജില്ലകളിലാണ് കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ പൂജ ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത്. അതായത് മൂന്ന് തവണയാണ് പാലക്കാടിനെ തേടി ഭാഗ്യമെത്തിയത്.