ബാറ്റുകൊണ്ട് മറുപടി നൽകി നായകൻ; ദുലീപ് ട്രോഫിയിൽ ചരിത്രനേട്ടവുമായി ഇഷാൻ കിഷൻ
Ishan Kishan Double Century: റെഡ് ബോൾ ക്രിക്കറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഇഷാനെ സംബന്ധിച്ചിടത്തോളം ഈ ഇന്നിംഗ്സ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ പത്താം സെഞ്ച്വറി തികച്ച താരം ഈ ഇന്നിംഗ്സോടെ ഫസ്റ്റ് ക്ലാസ് കരിയറിൽ 4,000 റൺസ് തികയ്ക്കുകയും ചെയ്തു.

സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി ഫൈനലില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍. 301 പന്തില്‍ 250 റണ്‍സ് നേടിയ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 27 ഫോറും 7 സിക്‌സറും നേടി. 200 റൺസ് കടമ്പ കടന്നതോടെ, ദുലീപ് ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ഫൈനലിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്റ്‌സ്മാനായി ഇഷാൻ മാറി (Image Credit Source: PTI).

രാമൻ ലാംബ (1987-88 സീസണിൽ വെസ്റ്റ് സോണിനെതിരെ 320), അൻഷുമാൻ ഗെയ്ക്‌വാദ് (1987-88 സീസണിൽ നോർത്ത് സോണിനെതിരെ 216), ചേതേശ്വർ പുജാര (2016-17 ൽ ഇന്ത്യ റെഡിനെതിരെ പുറത്താകാതെ 256), യശസ്വി ജയ്‌സ്വാൾ (2022-23 സീസണിൽ സൗത്ത് സോണിനെതിരെ 209) എന്നിവരാണ് ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് ബാറ്റര്‍മാര്‍. ഇഷാന്റെ ബാറ്റിങ് മികവ് ഈസ്റ്റ് സോണിന് കരുത്തായി.

റെഡ് ബോൾ ക്രിക്കറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഇഷാനെ സംബന്ധിച്ചിടത്തോളം ഈ ഇന്നിംഗ്സ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ പത്താം സെഞ്ച്വറി തികച്ച താരം ഈ ഇന്നിംഗ്സോടെ ഫസ്റ്റ് ക്ലാസ് കരിയറിൽ 4,000 റൺസ് തികയ്ക്കുകയും ചെയ്തു. ദേശീയ സെലക്ടർമാർക്ക് അദ്ദേഹത്തിന്റെ റെഡ് ബോൾ യോഗ്യതകളെക്കുറിച്ച് ശക്തമായ സന്ദേശം നൽകുകയും ചെയ്യുന്നു.

ദേശീയ ടി20 ടീമിലെ സ്ഥിരസാന്നിധ്യമാണ് ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ പതിനഞ്ചംഗ സ്‌ക്വാഡിലും ഇടം നേടുന്നുണ്ട്. ടെസ്റ്റിലേക്കുള്ള തിരിച്ചുവരവാണ് ലക്ഷ്യം. ദുലീപ് ട്രോഫിയിലെ പ്രകടനം താരത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ശക്തമായ നിലയിലാണ്. നിലവില്‍ 600 റണ്‍സ് കടന്നിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍ (72), വൈഭവ് സൂര്യവംശി (44), ശിഖര്‍ മോഹന്‍ (85), കുമാര്‍ കുശാഗ്ര (101), അനുകുല്‍ റോയ് (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൗത്ത് സോണ്‍ ബൗളര്‍മാര്‍ ശരിക്കും വലഞ്ഞു.