Jailer 2 Movie: 750 കോടിയും പിന്നിട്ട് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഷോ, ഇനി 1000 കോടി ക്ലബ്ബിലേക്ക്
Jailer 2 Box Office Collection: നെൽസന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായി എത്തിയ മാസ് ആക്ഷൻ ത്രില്ലർ സിനിമ ജയിലർ 2 തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്തു 15 ദിവസം പിന്നിടുമ്പോഴേക്കും 750 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് സിനിമ.

ഒക്ടോബർ 15 തീയതിയാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. സാക്നിൽക് കണക്ക് പ്രകാരം കൃത്യം 15 ദിവസം കഴിയുമ്പോൾ വേൾഡ് വൈഡ് ആയി സിനിമ ഇതുവരെ കളക്ട് ചെയ്തത് 765.15 കോടി രൂപയാണ് ( ഗ്രോസ് കളക്ഷൻ ). ( Image Credit Source Social Media)

അത് മാത്രമല്ല മറ്റൊരു നേട്ടം കൂടി സിനിമ കൈവരിച്ചു. ജയിലർ 2 ന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 500 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 52.65 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ.

ഓവർസീസ് കളക്ഷനിലും മികച്ച നേട്ടമാണ് ജയിലർ 2 സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഇതുവരെ 262.50 കോടി രൂപയുടെ ഓവർസീസ് കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. സിനിമയുടെ ആകെ കളക്ഷനിൽ 65.69 ശതമാനം ഇന്ത്യൻ ഷെയറും ബാക്കി 34.31 ശതമാനം ഓവർസീസ് കളക്ഷനുമാണ്.

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനുകളിൽ ഒന്നാണ് ജയിലർ 2 വിന്റേത്. റിലീസ് ചെയ്ത ദിവസം മാത്രം 43.35 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനാണ് സിനിമ നേടിയത്.

ഇനി എല്ലാവരുടെയും ആകാംക്ഷ ജയിലർ 2 ആയിരം കോടി ക്ലബ്ബിലേക്ക് എത്തുന്നതിലാണ്. സിനിമ ആയിരം കോടി ക്ലബ്ബിൽ കയറുമെന്ന് കാര്യത്തിൽ യാതൊരുവിധ സംശയവും ആരാധകർക്കില്ല. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയ സിനിമ വൈകാതെ തന്നെ ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.