ഇനി കേരളത്തിലേക്ക് ഇല്ല, കരിയര്‍ എന്‍ഡിലേക്ക് നീങ്ങുന്ന ജലജ് സക്‌സേനയുടെ അടുത്ത നീക്കമെന്ത്? | Jalaj Saxena part ways with Kerala cricket, what will be the star's next move? Malayalam news - Malayalam Tv9

Jalaj Saxena: ഇനി കേരളത്തിലേക്ക് ഇല്ല, കരിയര്‍ എന്‍ഡിലേക്ക് നീങ്ങുന്ന ജലജ് സക്‌സേനയുടെ അടുത്ത നീക്കമെന്ത്?

Published: 

10 Sep 2025 17:19 PM

Jalaj Saxena leaves Kerala team: അടുത്തതായി താരം ഏത് ടീമിലേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. മഹാരാഷ്ട്ര ടീമിന്റെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 38കാരനായ താരം കരിയര്‍ എന്‍ഡിലേക്ക് കടക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വൈകാതെ താരം വിരമിക്കാനുള്ള സാധ്യതയും ശക്തമാണ്

1 / 5ഒമ്പത് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് കേരള ക്രിക്കറ്റിനോട് ഔദ്യോഗികമായി 'ഗുഡ് ബൈ' പറഞ്ഞിരിക്കുകയാണ് ജലജ് സക്‌സേന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കേരള ടീം വിടുകയാണെന്ന് ജലജ് വൈകാരികമായി പ്രതികരിച്ചത്. എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും തന്നോടൊപ്പം നില്‍ക്കുന്ന സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, കുടുംബത്തെയും കേരളം നല്‍കിയെന്ന് അദ്ദേഹം കുറിച്ചു (Image Credits: PTI)

ഒമ്പത് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് കേരള ക്രിക്കറ്റിനോട് ഔദ്യോഗികമായി 'ഗുഡ് ബൈ' പറഞ്ഞിരിക്കുകയാണ് ജലജ് സക്‌സേന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കേരള ടീം വിടുകയാണെന്ന് ജലജ് വൈകാരികമായി പ്രതികരിച്ചത്. എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും തന്നോടൊപ്പം നില്‍ക്കുന്ന സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, കുടുംബത്തെയും കേരളം നല്‍കിയെന്ന് അദ്ദേഹം കുറിച്ചു (Image Credits: PTI)

2 / 5

ഈ യാത്രയില്‍ രക്തവും, വിയര്‍പ്പും, കണ്ണീരുമൊഴുക്കിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മകള്‍ തനിക്ക് ലഭിച്ചു. കെസിഎ, സഹതാരങ്ങള്‍, പരിശീലകര്‍,സപ്പോര്‍ട്ട് സ്റ്റാഫ് തുടങ്ങിയവര്‍ക്ക് നന്ദി. ഇവരുടെ പിന്തുണയില്ലാതെ ഒന്നും സാധ്യമാകില്ലായിരുന്നുവെന്നും ജലജ് കുറിച്ചു (Image Credits: Jalaj Saxena/Facebook)

3 / 5

തന്റെ ഹൃദയം എന്നും കേരളത്തിനായി മിടിക്കും. മുന്നോട്ടുള്ള യാത്രയില്‍ ഈ ഓര്‍മകള്‍ കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജലജിന്റെ കുറിപ്പിന് താഴെയായി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട് (Image Credits: Jalaj Saxena/Facebook)

4 / 5

കേരള ടീമിനൊപ്പമുള്ള ഒമ്പത് വര്‍ഷത്തെ യാത്ര ജലജ് അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. വാര്‍ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ താന്‍ അടുത്ത സീസണില്‍ കേരളത്തോടൊപ്പം കളിക്കില്ലെന്നാണ് ജലജ് ആദ്യം കെസിഎയെ അറിയിച്ചത്. തുടര്‍ന്നാണ് കേരള ടീം എന്നന്നേക്കുമായി വിടുന്നതായി പ്രഖ്യാപിച്ചത് (Image Credits: Jalaj Saxena/Facebook)

5 / 5

അടുത്തതായി താരം ഏത് ടീമിലേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. മഹാരാഷ്ട്ര ടീമിന്റെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 38കാരനായ താരം കരിയര്‍ എന്‍ഡിലേക്ക് കടക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വൈകാതെ താരം വിരമിക്കാനുള്ള സാധ്യതയും ശക്തമാണ്. നേരത്തെ ബിസിസിഐയുടെ ലെവല്‍ 2 കോച്ചിങ് കോഴ്‌സ് താരം ഡിസ്റ്റിന്‍ഷനോടെ പാസായിരുന്നു. ഒരുപക്ഷേ, വിരമിച്ചതിന് ശേഷം താരം പരിശീലക കുപ്പായം അണിയാനാണ് സാധ്യത (Image Credits: Jalaj Saxena/Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും