ഡാറ്റ വേണോ... ഡാറ്റ! ജിയോയുടെയും ഉണ്ട്, എയർടെലിന്റെയും ഉണ്ട്; അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 2 പ്ലാനുകൾ | Jio VS Airtel: Here's who has the best monthly plan with Unlimited 5G data in August Malayalam news - Malayalam Tv9

ഡാറ്റ വേണോ… ഡാറ്റ! ജിയോയുടെയും ഉണ്ട്, എയർടെലിന്റെയും ഉണ്ട്; അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 2 പ്ലാനുകൾ

Published: 

01 Aug 2026 | 09:10 PM

Jio VS Airtel best monthly plan with Unlimited 5G data in August: ജിയോ, എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ൺലിമിറ്റഡ് 5ജി സഹിതം ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിമാസ പ്ലാനുകൾ 349 രൂപ വിലയിൽ ലഭ്യമാണ്. ഇതിൽ ജിയോ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയാണ് അ‌ടങ്ങുന്നത്, അ‌തേസമയം എയർടെൽ പ്ലാനിൽ 1.5ജിബി പ്രതിദിന ഡാറ്റയാണ് ഉള്ളത്. പക്ഷേ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് ഈ രണ്ട് പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

1 / 6
 വരിക്കാരുടെ എണ്ണമെടുത്താൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ടെലിക്കോം രംഗത്ത് ഈ രണ്ട് കമ്പനികളും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നിലനിൽക്കുന്നുണ്ട്. അ‌വയുടെ വരിക്കാർക്ക് മികച്ച റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാകുന്നതിൽ ഈ മത്സരവും ഒരു പ്രധാന പങ്കുവഹിക്കുന്നു. (Image credit: Getty Images)

2 / 6
 മൊ​ബൈൽ റീച്ചാർജുകളെ സംബന്ധിച്ചിടത്തോളം വാർഷിക റീച്ചാർജ് പ്ലാനുകളാണ് എപ്പോഴും ഉപയോക്താവിന് ലാഭം. അ‌ത് ഏത് കമ്പനിയുടേതായാലും അ‌ങ്ങനെ തന്നെ. അ‌തേസമയം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ് എന്നത് വേറെ കാര്യം.

3 / 6
വലിയൊരു തുക ഒന്നിച്ച് ചെലവഴിക്കേണ്ടിവരും എന്നത് പല ഉപയോക്താക്കളെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. അ‌തിനാൽത്തന്നെ കൂടുതൽ പേരും പ്രതിമാസ റീച്ചാർജ് പ്ലാനുകളെ ആണ് ആശ്രയിക്കാറുള്ളത്. ജിയോ, എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ൺലിമിറ്റഡ് 5ജി സഹിതം ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്രതിമാസ പ്ലാനുകൾ 349 രൂപ വിലയിൽ ലഭ്യമാണ്.

4 / 6
ജിയോയുടെ 349 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഉണ്ട്. അ‌ൺലിമിറ്റഡ്  5ജി ഡാറ്റ കിട്ടുന്ന ഏറ്റവും മികച്ച ജിയോ പ്രതിമാസ പ്ലാൻ ഇതാണ്.

5 / 6
 എയർടെലിനും 349 രൂപ വിലയിൽ ഒരു റീച്ചാർജ് പ്ലാനുണ്ട്. 28 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. സാധാരണയായി 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിലാണ് ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി നൽകാറുള്ളത്.

6 / 6
എന്നാൽ ജിയോ 349 രൂപയ്ക്ക് 28 ദിവസം അ‌ൺലിമിറ്റഡ് 5ജി ലഭ്യമാക്കിയിരിക്കുന്നതിനാൽ എയർടെലും തങ്ങളുടെ 349 രൂപ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ആനുകൂല്യം ചേർക്കുകയായിരുന്നു. ഇരുകമ്പനികളും തമ്മിലുള്ള മത്സരം വരിക്കാർക്ക് ഗുണം ചെയ്യുന്നതിന്റെ ഒരു ഉദാഹരണമായി ഇതിനെ കാണാവുന്നതാണ്. എങ്കിലും 4ജി ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പ്ലാനുകളിൽ കൂടുതൽ ഡാറ്റ ലഭ്യമാകുക ജിയോ പ്ലാനിലാണ്.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?