AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hormuz Strait Tanker Attack: ഹോർമുസിൽ വീണ്ടും ആക്രമണം; 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിൽ സ്ഫോടനം

Oil Tanker With 27 Indian Crew Members Attacked in Hormuz Strait: ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഫെബ്രുവരി മുതല്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലിംപെറ്റ് മൈനുകള്‍ ഉപയോഗിച്ച് വിജയകരമായി നടത്തിയ ആദ്യ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Hormuz Strait Tanker Attack: ഹോർമുസിൽ വീണ്ടും ആക്രമണം; 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിൽ സ്ഫോടനം
ഹോര്‍മുസില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 31 Oct 2026 | 06:30 AM

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം. 27 ഇന്ത്യന്‍ നാവികരുമായി പോയ പനാമ പതാകയേന്തിയ എണ്ണക്കപ്പലായ എംടി ലൂയിസ് 1 ആണ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇരയായത്. കപ്പലിന്റെ അടിഭാഗത്ത് ഘടിപ്പിച്ച രണ്ട് ലിംപെറ്റ് മൈനുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ മുറിയില്‍ തീപിടിത്തമുണ്ടായി. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ തീയണച്ചു. 27 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഫെബ്രുവരി മുതല്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലിംപെറ്റ് മൈനുകള്‍ ഉപയോഗിച്ച് വിജയകരമായി നടത്തിയ ആദ്യ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറിയ ബോട്ടിലെത്തി സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചു

റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചെറിയൊരു ബോട്ടിലെത്തിയ സംഘം കപ്പലിന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകള്‍ ഘടിപ്പിക്കുകയായിരുന്നു. ഇവ പൊട്ടിത്തെറിച്ചതോടെ എഞ്ചിന്‍ മുറിയില്‍ തീപിടിത്തമുണ്ടായി. കപ്പലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ തീ നിയന്ത്രണവിധേയമാക്കി.

കപ്പലില്‍ നിന്ന് എണ്ണയോ മറ്റ് വസ്തുക്കളോ കടലിലേക്ക് ചോര്‍ന്നിട്ടില്ലെന്നും പരിസ്ഥിതി നാശമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് കപ്പല്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു. ഒമാനിലെ ഖസബ് തീരത്തുനിന്ന് ഏകദേശം 46 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Also Read: ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കം; റഷ്യയുമായി വമ്പൻ വാണിജ്യ കരാറുകൾക്ക് ഒരുങ്ങി ട്രംപ്

ലിംപെറ്റ് മൈനുകള്‍ എന്താണ്?

കപ്പലുകളുടെ പുറംഭാഗത്ത് ഘടിപ്പിച്ച് പൊട്ടിത്തെറിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്‌ഫോടകവസ്തുക്കളാണ് ലിംപെറ്റ് മൈനുകള്‍. കാന്തിക സംവിധാനത്തിന്റെ സഹായത്തോടെ കപ്പലിന്റെ ലോഹഭാഗങ്ങളില്‍ ഇവ ഉറപ്പിക്കാനാകും. ചെറിയ ബോട്ടുകളിലൂടെയോ മുങ്ങല്‍ വിദഗ്ധര്‍ വഴിയോ ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാം.

താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതും ഉപയോഗിക്കാന്‍ സങ്കീര്‍ണമായ സംവിധാനങ്ങള്‍ ആവശ്യമില്ലാത്തതും ഇവയെ അപകടകാരികളാക്കുന്നു. തിരക്കേറിയ കപ്പല്‍പാതകളിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയാണ്. 2017 മുതല്‍ മേഖലയില്‍ ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗ്രീസിലെ മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ മരിസ്‌ക്‌സ് ചൂണ്ടിക്കാട്ടി.

English Summary

An oil tanker carrying 27 Indian crew members was attacked with two limpet mines in the Strait of Hormuz. The explosions caused a fire in the engine room, but the crew managed to control it. All 27 Indians were reported safe, with no injuries.

Follow Us