Kajal Aggarwal: ‘ഞാൻ ജീവനോടെയുണ്ട്’; നേരിട്ട് പ്രത്യക്ഷപ്പെട്ട് കാജൽ അഗർവാൾ; വീഡിയോ വൈറൽ
Kajal Aggarwal First Public Appearance After Death Hoax: വ്യാജ മരണ വാർത്തയ്ക്ക് പിന്നാലെ ഇതാദ്യമായാണ് കാജൽ അഗർവാൾ പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലെ ഒരു സലൂണിലേക്ക് പോകുന്ന നടിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ചതിന് പിന്നാലെ പൊതുഇടത്തിൽ പ്രത്യക്ഷപ്പെട്ട് നടി കാജൽ അഗർവാൾ. വ്യാജ മരണ വാർത്തയ്ക്ക് പിന്നാലെ ഇതാദ്യമായാണ് നടി പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്നത്. (Image Credits: Instagram)

മുംബൈയിലെ ഒരു സലൂണിലേക്ക് പോകും വഴിയാണ് ക്യാമറ കണ്ണുകളിൽ നടിയുടെ വീഡിയോ പതിഞ്ഞത്. അഭ്യൂഹങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും കാജൽ പുഞ്ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. (Image Credits: Kajal Aggarwal/Facebook)

നേരത്തെ, കാജൽ വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വ്യാജ പ്രചാരണം നടന്നിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് വിഷയത്തിൽ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. (Image Credits: Kajal Aggarwal/Facebook)

അപകടവാർത്ത തികച്ചും അസംബന്ധമാണെന്നും, ദൈവ കൃപയാൽ താൻ സുഖമായിരിക്കുന്നു എന്നുമാണ് നടി ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചത്. ഇത്തരം തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നടി അഭ്യർത്ഥിച്ചിരുന്നു. (Image Credits: Kajal Aggarwal/Facebook)

ഇതിന് പിന്നാലെയാണ്, സലൂണിലെത്തിയ നടിയുടെ ദൃശ്യങ്ങൾ പാപ്പരാസികൾ പുറത്തുവിട്ടത്. ഇതോടെ, കാജലിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. (Image Credits: Kajal Aggarwal/Facebook)