'ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചു; പക്ഷേ അച്ഛന്റെ ആ വാക്കുകൾ....'; കല്യാണി പ്രിയദർശൻ | Kalyani Priyadarshan Reveals She Considered Quitting Films After ‘Loke’; Says Father Priyadarshan’s Advice Changed Everything Malayalam news - Malayalam Tv9

Kalyani Priyadarshan: ‘ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചു; പക്ഷേ അച്ഛന്റെ ആ വാക്കുകൾ….’; കല്യാണി പ്രിയദർശൻ

Published: 

01 Oct 2025 10:58 AM

Kalyani Priyadarshan on Priyadarshan Advice: അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയാണ്  കല്യാണി പ്രിയദർശൻ. ‘ലോക’യുടെ ഗംഭീര വിജയത്തിന്റെ ആ​ഘോഷത്തിലാണ് താരം. ഇതിനിടെയിൽ കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകയ്ക്ക് ശേഷം സിനിമ  മതിയാക്കിയാലോ എന്ന് ആലോചിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. (Image Credits:Instagram)

മലയാളികൾക്ക് ഏറെ സുപരിചിതയാണ് കല്യാണി പ്രിയദർശൻ. ‘ലോക’യുടെ ഗംഭീര വിജയത്തിന്റെ ആ​ഘോഷത്തിലാണ് താരം. ഇതിനിടെയിൽ കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. (Image Credits:Instagram)

2 / 5

എന്നാൽ അച്ഛൻ പ്രിയദർശൻ നൽകിയ ഉപദേശമാണ് പിന്നീട് തനിക്ക് പ്രചോദനമായതെന്നും കല്യാണി പറഞ്ഞു. ലോകയുടെ യുകെ സക്സസ് ഇവന്റിൽ സംസാരിക്കവെയായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.ലോക’യ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് താൻ ആലോചിച്ചു.

3 / 5

എന്നാൽ ഇനിയെന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അപ്പോഴാണ് അച്ഛന്റെ ഉപദേശം ലഭിച്ചതെന്നും താരം പറയുന്നു. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത് എന്നാണ് കല്യാണി പറയുന്നത്. അച്ഛന്റെ ആ വാക്കുകൾ വലിയ പ്രചോദനമായെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.

4 / 5

അതേസമയം മലയാളത്തിലെ എല്ലാ റെക്കോർഡുകളും മറികടന്ന് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ ചിത്രം ലോക. . ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മലയാള സിനിമയായും ‘ലോക’ മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളാണ് സിനിമ നേടിയത്.

5 / 5

ആഗോള തലത്തിൽ മുന്നൂറ് കോടി കലക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ചിത്രം.ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ട് ടീസർ പുറത്തിറക്കിയത്. ടൊവീനോ നായകനായും വില്ലനായും എത്തുന്ന ചാത്തന്റെ കഥയായിരിക്കും രണ്ടാം ഭാഗം പറയുക എന്നാണ് ടീസർ നൽകുന്ന സൂചന.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും