വിദ്യാ ബാലന്‍ എന്റെ സിനിമയില്‍ നിന്ന് പിന്മാറിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്: കമല്‍ | Kamal explains the reason why Vidya Balan did not act in the film Aami which he directed Malayalam news - Malayalam Tv9

Vidya Balan: വിദ്യാ ബാലന്‍ എന്റെ സിനിമയില്‍ നിന്ന് പിന്മാറിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്: കമല്‍

Published: 

03 Mar 2025 13:31 PM

Kamal About Vidya Balan: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി. 2018ലാണ് സിനിമ റിലീസ് ചെയ്തത്. മാധവി കുട്ടിയായി മഞ്ജു വാര്യര്‍ ഗംഭീര പ്രകടനം സിനിമയില്‍ കാഴ്ചവെച്ചിരുന്നു.

1 / 5രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ തിയേറ്ററുകളില്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. ആമിയിലേക്ക് ആദ്യ മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്നതിനായി ക്ഷണിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നു എന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. (Image Credits: Instagram)

രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ തിയേറ്ററുകളില്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. ആമിയിലേക്ക് ആദ്യ മാധവിക്കുട്ടിയുടെ വേഷം ചെയ്യുന്നതിനായി ക്ഷണിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നു എന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. (Image Credits: Instagram)

2 / 5

എന്നാല്‍ ആമിയില്‍ അഭിനയിക്കാന്‍ അവസാന നിമിഷം വിദ്യാ ബാലന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് കമല്‍ മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷൂട്ടിങ് പ്ലാന്‍ ചെയ്ത് സെറ്റ് ഉള്‍പ്പെടെ ഇട്ടതിന് ശേഷമാണ് വിദ്യ സിനിമയില്‍ നിന്ന് പിന്മാറുന്നത്. (Image Credits: Instagram)

3 / 5

ചില രാഷ്ട്രീയ കാരണങ്ങളാണ് വിദ്യ അവസാന നിമിഷം പിന്മാറിയത്. അവര്‍ മാറിയതോടെ തങ്ങള്‍ക്ക് ആകെ വല്ലാത്ത സിറ്റുവേഷനായി. പിന്നീട് അവസാന നിമിഷമാണ് മഞ്ജു വാര്യര്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കുറച്ചധികം ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. (Image Credits: Instagram)

4 / 5

മഞ്ജുവിന്റെ ഇമേജ് വിദ്യാ ബാലന്റെ ഇമേജ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ എങ്ങനെ സമീപിക്കും എന്ന കാര്യത്തില്‍ ആശങ്ക വന്നു. മഞ്ജു വാര്യര്‍ വന്നപ്പോള്‍ സിനിമ മോശമായി എന്ന തോന്നല്‍ തനിക്കില്ല. ഭാഷയൊക്കെ അവര്‍ മാക്‌സിമം നന്നാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കമല്‍ പറയുന്നു. (Image Credits: Instagram)

5 / 5

ആളുകള്‍ പറയുന്നത് മഞ്ജു അവരുടെ മനസിലെ മാധവി കുട്ടി ആയിട്ടില്ലെന്നാണ്. അവരുടെ മനസിലെ മാധവികുട്ടിയെ സിനിമയില്‍ എടുക്കാന്‍ പറ്റില്ലല്ലോ എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. (Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്