AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ

യുവതി വഴക്ക് പറഞ്ഞ് ചോദ്യം ചെയ്തതിനുള്ള വിരോധത്തിൽ ആണ് വലപ്പാട് ബീച്ചിൽ ഉള്ള യുവതിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവതിയെ തന്റെ കൈയിൽ ഉണ്ടായിരുന്ന എയർ ഗൺ കൊണ്ട് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്...

തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 30 Jan 2026 | 09:20 PM

തൃശ്ശൂർ: യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതിന്റെ ജയിലിൽ ആയി പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രതികാരം ചെയ്യാൻ എത്തിയതിന് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രതികാരം ചെയ്യുന്നതിനായി വൈരാഗ്യത്തിൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച കയറുകയും യുവതിയെയും അമ്മയെ അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്തു. സംഭവത്തിൽ യുവാവിനെ തൃശൂർ റൂറൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ വലപ്പാട് ബീച്ച് കിഴക്കൻവീട്ടിൽ ജിത്ത് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് മുൻവായിരത്തി ആസ്പദമായ സംഭവം നടന്നത്.

യുവതി വഴക്ക് പറഞ്ഞ് ചോദ്യം ചെയ്തതിനുള്ള വിരോധത്തിൽ ആണ് വലപ്പാട് ബീച്ചിൽ ഉള്ള യുവതിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവതിയെ തന്റെ കൈയിൽ ഉണ്ടായിരുന്ന എയർ ഗൺ കൊണ്ട് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്.ഇതിനിടെ എയർ ഗൺ ഉപയോഗിച്ച് ഇയാൾ വെടിയുതിർത്തത്. ഇതിനു പിന്നാലെ ജിത്ത് അറസ്റ്റിലായി ജയിലിൽ കഴിയുകയും ചെയ്തിരുന്നു. അതേസമയം പിടിയിലായ ജിത്തിന്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമത്തിനുള്ള കേസും ഒരു അടിപിടി കേസ് വീട് അതിക്രമിച്ച ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.