Karthika Vilaku 2026: ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി ഐശ്വര്യം വേണോ? കാർത്തിക വിളക്കിന് ഇത്ര ദീപം തെളിയിക്കണം
Karthika Vilaku 2026 Astro Tips:എല്ലാവർഷവും കാർത്തിക മാസത്തിലെ അതായത് നവംബർ ഡിസംബർ മാസത്തിലാണ് ഇത് വരുന്നത്. അത്തരത്തിൽ ഈ വർഷത്തെ കാർത്തികവിളക്ക് ആഘോഷിക്കുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്. തൃക്കാർത്തിക നാളിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് കാർത്തിക ദീപം തെളിയിക്കുന്നത്. തൃക്കാർത്തികയുടെ അന്ന് സന്ധ്യാസമയത്താണ് വിളക്ക് തെളിയിക്കേണ്ടത്. മാത്രമല്ല ഈ സമയത്ത് വിഷ്ണു ഭഗവാനെയും ലക്ഷ്മിദേവയും ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും .......

കേരളത്തിൽ വിപുലമായി ആഘോഷിക്കുന്ന ഒന്നാണ് തൃക്കാർത്തിക. എല്ലാവർഷവും കാർത്തിക മാസത്തിലെ അതായത് നവംബർ ഡിസംബർ മാസത്തിലാണ് ഇത് വരുന്നത്. അത്തരത്തിൽ ഈ വർഷത്തെ കാർത്തികവിളക്ക് ആഘോഷിക്കുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്. (IMAGE CREDIT SOURCE: PTI PHOTOS)

തൃക്കാർത്തിക നാളിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് കാർത്തിക ദീപം തെളിയിക്കുന്നത്. തൃക്കാർത്തികയുടെ അന്ന് സന്ധ്യാസമയത്താണ് വിളക്ക് തെളിയിക്കേണ്ടത്. മാത്രമല്ല ഈ സമയത്ത് വിഷ്ണു ഭഗവാനെയും ലക്ഷ്മിദേവയും ആരാധിക്കുന്നത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും എന്നും വിശ്വാസം.

എന്നാൽ നമ്മൾക്ക് ഇഷ്ടമുള്ളത് പോലെയല്ല കാർത്തിക നാളിൽ വിളക്ക് തെളിയിക്കേണ്ടത്. അതിനു എണ്ണത്തിന്റെ ക്രമങ്ങളും അതുപോലെ ചില നിയമങ്ങളും ഉണ്ട്. വിളക്ക് കൊളുത്തുന്നതിന് മുമ്പായി വീടും പരിസരവും നന്നായി വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല തൃക്കാത്തിക നാളിൽ ഇറച്ചി മീന് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാതെ ലളിതമായ ജീവിതചര്യ പിന്തുടരണം.

മാത്രമല്ല കാർത്തിക വിളക്കിന്റെ ദിവസം രാവിലെ നിങ്ങൾക്ക് പൂജാമുറിയിലും വിളക്ക് തെളിയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അകറ്റി ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

മാത്രമല്ല വിളക്ക് 7,11, 21 എന്നിങ്ങനെയാണ് കത്തിക്കേണ്ടത്. എന്നാൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും കൊണ്ടുവരാൻ 108 ദീപങ്ങൾ തെളിയിക്കുന്നത് വളരെ ഉത്തമമായി കണക്കാക്കുന്നു .