Ajayaghosh N S: സഞ്ജുവിനെ ഞെട്ടിച്ച മുതല്‍, തൃശൂരിനെയും ത്രിശങ്കുവിലാക്കി; കേരളത്തിന്റെ ഭാവിപ്രതീക്ഷയായി അജയഘോഷ്
Kerala cricket league season 2 Ajayaghosh N S: ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമാണ് അജയഘോഷ്. കഴിഞ്ഞ ദിവസം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു സാംസണിന്റെ വിക്കറ്റെടുത്തതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്

യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കുന്നതിനുള്ള വേദിയാണ് കേരള ക്രിക്കറ്റ് ലീഗ്. വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്ലിലേക്ക് വഴിയൊരുക്കിയതും കെസിഎല്ലായിരുന്നു. കെസിഎല്‍ രണ്ടാം സീസണിലും നിരവധി താരങ്ങളാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത്. അവരില്‍ ഒരാളാണ് എന്‍എസ് അജയഘോഷ് (Image Credits: instagram.com/ghosh__46)

ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമാണ് അജയഘോഷ്. കഴിഞ്ഞ ദിവസം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു സാംസണിന്റെ വിക്കറ്റെടുത്തതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചി, സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തില്‍ തകര്‍ത്തടിച്ച് തുടങ്ങിയതോടെ അജയഘോഷിനെ കൊല്ലം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പകരക്കാരനായി കളത്തിലിറക്കുകയായിരുന്നു (Image Credits: instagram.com/ghosh__46)

ഈഡന്‍ ആപ്പിള്‍ ടോമിനെ പിന്‍വലിച്ചാണ് കൊല്ലം അജയഘോഷിനെ ഗ്രൗണ്ടിലിറക്കിയത്. തകര്‍ത്തടിച്ചുകൊണ്ടിരുന്ന കൊച്ചി ബാറ്റര്‍മാരെ അല്‍പമെങ്കിലും പ്രയാസപ്പെടുത്തിയ കൊല്ലം പേസര്‍ അജയഘോഷായിരുന്നു (Image Credits: instagram.com/ghosh__46)

ഒടുവില്‍ 51 പന്തില്‍ 121 റണ്‍സെടുത്ത സഞ്ജുവിനെ തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് താരം പുറത്താക്കി. നാലോവറില്‍ 43 റണ്‍സ് വഴങ്ങിയെങ്കിലും അജയഘോഷിന്റെ പ്രകടനം ചര്‍ച്ചയായി (Image Credits: instagram.com/ghosh__46)

ഇപ്പോഴിതാ, തൃശൂര്‍ ടൈറ്റന്‍സിനെതിരെ ഇപ്പോള്‍ നടക്കുന്ന മത്സരത്തിലും അജയഘോഷ് പ്രകടനമികവ് ആവര്‍ത്തിച്ചു. 3.5 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകളാണ് താരം പിഴുതത്. ബൗളിങ് മികവ് ഇനിയും ആവര്‍ത്തിക്കാനായാല്‍ കേരള ടീമിലിടം നേടാന്‍ താരത്തിന് അനായാസം സാധിക്കും. കേരളത്തിന്റെ ബൗളിങ് പ്രതീക്ഷയായി താരത്തിന് മാറാനാകുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ (Image Credits: instagram.com/ghosh__46)