Gold Rate: ഒരു പവൻ സ്വർണം 69,288 രൂപ, ഇങ്ങനെ വാങ്ങിയാൽ മതി
Kerala Gold Rate: നിലവിൽ ഒരു പവന് 84,680 രൂപയാണ് വില. ഒരു ഗ്രാമിന് 10,585 രൂപയും നൽകണം. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകും.

റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഒരു പവന് 84,680 രൂപയാണ് വില. ഒരു ഗ്രാമിന് 10,585 രൂപയും നൽകണം. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകും. ( Image Credit: Getty Images)

എന്നാൽ ഒരു പവന് 69,288 രൂപ കൊടുത്തും സ്വർണം വാങ്ങാൻ കഴിയുമെന്ന് അറിയാമോ? 18 കാരറ്റ് സ്വർണമാണ് ഇവിടെ താരം. ഇതിൽ 75% ശുദ്ധമായ സ്വർണ്ണവും ബാക്കി 25% മറ്റു ലോഹങ്ങളുമാണ്. ( Image Credit: Getty Images)

14, 18, 22, 21, 24 എന്നീ കാരറ്റുകളിലാണ് സ്വർണം ലഭ്യമാകുന്നത്. 22 കാരറ്റ് സ്വർണവിലയാണ് റെക്കോർഡ് കുതിപ്പ് നടത്തുന്നത്. വില ഉയരുന്നതോടെ 18 കാരറ്റ് ആഭരണങ്ങൾക്ക് വില കൂടുന്നുണ്ട്. ( Image Credit: Getty Images)

വളരെ ചെറുതും മനോഹരവുമായ ഡിസൈനുകളുമാണ് ഇവയുടെ പ്രത്യേകത. ലളിതമായ പെൻഡന്റു മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസു വരെ ഈ കളക്ഷനിൽ ലഭ്യമാണ്. ( Image Credit: Getty Images)

ഇന്ന് 18 കാരറ്റ് സ്വർണത്തിന് സ്വർണ്ണത്തിന് ഗ്രാമിന് 8,661 രൂപയാണ് വില. ഒരു പവന് 69,288 രൂപയും. 22 കാരറ്റ് സ്വർണവുമായി താരതമ്യപ്പെടുത്തിയാൽ 15,392 രൂപയുടെ വ്യത്യാസം. ( Image Credit: Getty Images)