Kerala Rain alert: പുതിയ മഴ മുന്നറിയിപ്പെത്തി; വടക്കുകിഴക്കൻ മേഖലയിൽ കനത്ത മഴ, കേരളത്തിൽ മിതമായ മഴ
IMD revises weather warning: കേരളത്തിലെ സ്ഥിതി പ്രശ്നമല്ലെങ്കിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തുടനീളം മൺസൂൺ ഇപ്പോഴും സജീവമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.

കിഴക്കൻ രാജസ്ഥാൻ പടിഞ്ഞാറൻ മധ്യപ്രദേശ്, തീരദേശ ആന്ധ്ര, യാനം, ഗംഗാതീര പശ്ചിമബംഗാൾ, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളിൽ മൺസൂൺ അതിന്റെ ഉച്ചസ്ഥായിയിൽ ആണെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിന്റെ കാര്യം എടുത്താൽ മിതമായ തോതിലുള്ള മഴക്കാണ് ഇപ്പോൾ സാധ്യത ഉള്ളത് എന്നാണ് പ്രവചനം.

കേരളത്തിലും മാഹിയിലും മിതമായ മഴയ്ക്കും ഇടിമിന്നലിനും ആണ് സാധ്യത. കൂടാതെ സെപ്റ്റംബർ 26, 27 തീയതികളിൽ നേരിയ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിലെ സ്ഥിതി പ്രശ്നമല്ലെങ്കിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതുവരെയുള്ള മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് രണ്ട് ജില്ലകളിൽ ആയിരുന്നു കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആയിരുന്നു യെല്ലോ അലർട്ട് ഉണ്ടായിരുന്നത്.