നാടൻ ശർക്കരപ്പിടി റെസിപ്പി: വൈകുന്നേരത്തെ പലഹാരത്തിന് ഇത്രയേ വേണ്ടു! | Kerala sharkarapidi traditional sweet recipe for Evening Snack, Try this Recipe Malayalam news - Malayalam Tv9

Sharkarapidi Recipe: നാടൻ ശർക്കരപ്പിടി റെസിപ്പി: വൈകുന്നേരത്തെ പലഹാരത്തിന് ഇത്രയേ വേണ്ടു!

Published: 

22 Sep 2026 | 01:09 PM

Sharkarapidi Recipe In Malayalam: വായിലിട്ടാൽ അലിയുന്ന പാകത്തിൽ, ശർക്കരയുടെയും തേങ്ങയുടെയും ഏലക്കായുടെയും സുഗന്ധത്തോടെ തയാറാക്കാവുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ്. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ പഴയകാല നാടൻ രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുപോലെ പ്രിയങ്കരമായ വിഭവമാണ് ശർക്കരപ്പിടി. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ശർക്കരപ്പിടിയുടെ ചേരുവകളും തയാറാക്കുന്ന വിധവും അറിയാം.

1 / 5
വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ പഴയകാല നാടൻ രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുപോലെ പ്രിയങ്കരമായ വിഭവമാണ് ശർക്കരപ്പിടി. വായിലിട്ടാൽ അലിയുന്ന പാകത്തിൽ, ശർക്കരയുടെയും തേങ്ങയുടെയും ഏലക്കായുടെയും സുഗന്ധത്തോടെ തയാറാക്കാവുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.  എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ശർക്കരപ്പിടിയുടെ ചേരുവകളും തയാറാക്കുന്ന വിധവും അറിയാം. (Image Credit Source: Getty Images)

2 / 5
ആവശ്യമായ ചേരുവകൾ: തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്, വെള്ളം – ഒരു കപ്പ്, ഉപ്പ് – ഒരു നുള്ള്,  എണ്ണ – ഒരു വലിയ സ്പൂൺ, തരിയില്ലാത്ത അരിപ്പൊടി – ഒരു കപ്പ്, പാൽ – അൽപം, ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ, ശർക്കര – 100 ഗ്രാം, അരിപ്പൊടി – രണ്ടു വലിയ സ്പൂൺ, എന്നിവയാണഅ ഇതിന് ആവശ്യമായ ചേരുവകൾ.

3 / 5
തയാറാക്കുന്ന വിധം: ആദ്യം തന്നെ ശർക്കരപ്പാനി തയാറാക്കണം. ഒരു പാത്രത്തിൽ ശർക്കരയും അര കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് നന്നായി ഉരുക്കിയെടുക്കുക. ശേഷം അരിച്ചെടുത്ത് മാറ്റിവെക്കുക. അഴുക്കുകൾ നീക്കം ചെയ്യാൻ അരിക്കുന്നത് സഹായിക്കും. ശേഷം തേങ്ങ പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കണം. പിന്നീട് ആവശ്യത്തിന് വെള്ളം തിളപ്പിക്കുക.

4 / 5
ഇതിലേക്ക് ഉപ്പും എണ്ണയും ചേർത്ത ശേഷം അരിപ്പൊടി കുറേശ്ശെ ചേർത്തിളക്കുക. തീ കുറച്ചു വച്ച ശേഷം കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കണം. ഇത് അടുപ്പിൽ നിന്ന് വാങ്ങി വച്ച ശേഷം കുഴച്ചു മയപ്പെടുത്തുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും പാലും ചേർത്തു കുഴച്ചു യോജിപ്പിക്കാം. നല്ല മയമാകുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടണം. ആദ്യം രണ്ടാംപാൽ തിളപ്പിക്കുക.

5 / 5
തിളച്ചു തുടങ്ങുമ്പോൾ ഉരുളകൾ ഓരോന്നായി ചേർത്തു വേവിക്കണം. ഒരുമിച്ചിട്ടാൽ പിടിയുരുള പൊട്ടാൻ സാധ്യതയുണ്ട്. ഉരുളകൾ നന്നായി വെന്തു തേങ്ങാപ്പാൽ വറ്റി പാതിയാകുമ്പോൾ ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. തവി കൊണ്ടിളക്കിയാൽ ഉരുളകൾ പൊട്ടിപ്പോയേക്കും. അരിപ്പൊടി ഒന്നാംപാലിൽ കലക്കിയ ശേഷം ഏലയ്ക്കാപ്പൊടിയും ചേർത്തു കട്ടകെട്ടാതെ യോജിപ്പിക്കുക. ഇതു ശർക്കര മിശ്രിതത്തിൽ ചേർത്തിളക്കി തിളച്ചു തുടങ്ങുമ്പോൾ വാങ്ങുക.

Loading...
Unable to load recommendations.
Follow Us
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ