How to Clean Copper Pots: പഴയ ചെമ്പ് പാത്രങ്ങൾ ഇനി തിളങ്ങും; വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
Tips to Make Old Copper Pots Shine: ചെമ്പ് പാത്രങ്ങൾക്ക് കുറച്ചു കാലം കഴിയുമ്പോൾ അതിന്റെ തിളക്കം നഷ്ടപ്പെടും. ഇതിൽ എളുപ്പത്തിൽ കറ പറ്റിപ്പിടിക്കുകയും ചെയ്യും. എന്നാൽ, പഴയ ചെമ്പ് പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ വഴിയുണ്ട്. അതിനുള്ള ചില പൊടിക്കൈകൾ നോക്കാം.

നാരങ്ങയും ഉപ്പും ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാൻ മികച്ചതാണ്. പകുതി മുറിച്ച നാരങ്ങയിൽ ഉപ്പ് വിതറിയതിന് ശേഷം പാത്രത്തിൽ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കുക. ഇത് മങ്ങിയ പാത്രങ്ങൾ തിളക്കമുള്ളതാക്കാൻ സഹായിക്കും. (Image Credits: Pexels)

വിനാഗിരി ഉപയോഗിച്ചും ചെമ്പ് പാത്രം വൃത്തിയാക്കുന്നത് നല്ലതാണ്. വിനാഗിരിയും ഉപ്പും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി, അത് പാത്രത്തിൽ തേച്ചുപിടിപ്പിച്ച് അൽപ സമയം കഴിഞ്ഞ് കഴുകി കളയാം. അതും പാത്രങ്ങൾ തിളങ്ങാൻ സഹായിക്കും. (Image Credits: Pexels)

കഴിക്കാൻ മാത്രമല്ല കെച്ചപ്പ് പാത്രം വൃത്തിയാക്കാനും നല്ലതാണ്. കെച്ചപ്പ് പാത്രത്തിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം കുറച്ച് നേരം കഴിഞ്ഞ് കഴുകി കളയാം. കെച്ചപ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്, ചെമ്പ് പാത്രത്തിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. (Image Credits: Pexels)

ചെമ്പ് പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ബേക്കിംഗ് സോഡ. നാരങ്ങ ചേർത്തോ അല്ലാതെയോ ബേക്കിംഗ് സോഡ ഉപയോഗിച്ച് പാത്രം കഴുകുന്നത് പാത്രം തിളക്കമുള്ളതാക്കാൻ സഹായിക്കും. (Image Credits: Pexels)

ഗോതമ്പിന്റെ കൂടെ വിനാഗിരി ഉപയോഗിച്ചും പാത്രം വൃത്തിയാക്കാൻ സാധിക്കും. ഇതിനായി ഒരു കപ്പ് വിനാഗിരിയിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത്, അതിൽ ഗോതമ്പ് കൂടി കലർത്തി കുഴമ്പ് പരിവത്തിലാക്കണം. ഇനി ഇത് പാത്രത്തിൽ തേച്ചുപിടിപ്പിച്ച് കുറച്ചു നേരം വെച്ചതിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. (Image Credits: Pexels)