ഫ്രിഡ്ജിൽ വെച്ചാൽ എല്ലാം സുരക്ഷിതമാണോ? ചിക്കനും മീനും എത്ര കാലം സൂക്ഷിക്കാം | Kitchen Tips And Tricks, How long can you keep uncooked Chicken and fish in the fridge Malayalam news - Malayalam Tv9

Kitchen Tips: ഫ്രിഡ്ജിൽ വെച്ചാൽ എല്ലാം സുരക്ഷിതമാണോ? ചിക്കനും മീനും എത്ര കാലം സൂക്ഷിക്കാം

Published: 

11 Nov 2026 | 06:08 PM

Kitchen Tips And Tricks For Chicken And Fish: ഫ്രിഡ്ജിൽ വെച്ചാൽ എല്ലാം സുരക്ഷിതമാണ് എന്ന ധാരണ തികച്ചും തെറ്റാണ്. പ്രത്യേകിച്ച് പെട്ടെന്ന് ബാക്ടീരിയകൾ വളരാൻ സാധ്യതയുള്ള ചിക്കൻ, മീൻ എന്നിവയ്ക്ക് കൃത്യമായ സമയപരിധിയുണ്ട്. തണുപ്പിൽ ബാക്ടീരിയകളുടെ വളർച്ച പതുക്കെയാകുമെന്നല്ലാതെ പൂർണ്ണമായി നിലയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനെ അവ സൂക്ഷിക്കണമെന്ന് അറിഞ്ഞിരിക്കണം.

1 / 5
ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. ഭക്ഷണം കേടാകാതിരിക്കാൻ നമ്മൾ എല്ലാവരും ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ ഫ്രിഡ്ജിൽ വെച്ചാൽ എല്ലാം സുരക്ഷിതമാണ് എന്ന ധാരണ തികച്ചും തെറ്റാണ്. പ്രത്യേകിച്ച് പെട്ടെന്ന് ബാക്ടീരിയകൾ വളരാൻ സാധ്യതയുള്ള ചിക്കൻ, മീൻ എന്നിവയ്ക്ക് കൃത്യമായ സമയപരിധിയുണ്ട്. തണുപ്പിൽ ബാക്ടീരിയകളുടെ വളർച്ച പതുക്കെയാകുമെന്നല്ലാതെ പൂർണ്ണമായി നിലയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനെ അവ സൂക്ഷിക്കണമെന്ന് അറിഞ്ഞിരിക്കണം. (Image Credit Source: Unsplash)

2 / 5
വായു കടക്കാത്ത പാത്രങ്ങൾ: ചിക്കനും മീനും വാങ്ങിയ കവറോടെ ഫ്രിഡ്ജിൽ ഒരിക്കലും വെക്കരുത്. നന്നായി വൃത്തിയാക്കി വെള്ളം വാർത്ത ശേഷം വായു കടക്കാത്ത പാത്രങ്ങളിലോ സിപ്-ലോക്ക് കവറുകളിലോ ആക്കി മാത്രം സൂക്ഷിക്കുക. പച്ച ഇറച്ചിയും മീനും എപ്പോഴും ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിൽ വെക്കുക. ഇവയിൽ നിന്നുള്ള വെള്ളമോ രക്തമോ താഴെയുള്ള പഴങ്ങളിലേക്കോ പാചകം ചെയ്ത ഭക്ഷണത്തിലേക്കോ ഇറ്റുവീണ് അണുബാധ ഉണ്ടാകുന്നത് തടയാൻ ഇത് സഹായിക്കും.

3 / 5
വാങ്ങി 2 മണിക്കൂറിനുള്ളിൽ തണുപ്പിക്കുക: കടയിൽ നിന്ന് വാങ്ങിയ ശേഷം സാധാരണ അന്തരീക്ഷ ഊഷ്മാവിൽ രണ്ട് മണിക്കൂറിൽ കൂടുതൽ മീനും ഇറച്ചിയും പുറത്തുവെക്കരുത്. ചൂട് കൂടുതലുള്ള സമയമാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ഫ്രീസറിൽ വെച്ച ചിക്കനും മീനും പുറത്തെടുത്ത് കിച്ചൻ സ്ലാബിൽ വെച്ച് തണുപ്പ് മാറ്റുന്നത് വളരെ അപകടകരമാണ്. കാരണം ഇതിൽ വേഗത്തിൽ ബാക്ടീരിയ വളരാനുള്ള സാധ്യതണ്ട്.

4 / 5
പാചകം ചെയ്യുന്നതിന് തലേദിവസം രാത്രി ഫ്രീസറിൽ നിന്ന് എടുത്ത് സാധാരണ ഫ്രിഡ്ജ് തട്ടിലേക്ക് മാറ്റിവെക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് ഐസ് ഉരുക്കിയ ചിക്കനോ മീനോ പാചകം ചെയ്യാതെ വീണ്ടും ഫ്രീസറിലേക്ക് വെക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

5 / 5
പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുവാണ് കോഴിയിറച്ചി. ഫ്രഷ് ചിക്കൻ ഒന്ന് മുതൽ രണ്ട് ദിവസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കൻ വിഭവങ്ങളാണെങ്കിൽ മൂന്ന് മുതൽ നാല് ദിവസം വരെയാണ് കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുക. മത്സ്യം പാകം ചെയ്തത് ആയാലും പെട്ടെന്ന് കേടാകും. കറിവച്ചതും ഫ്രൈ ചെയ്തതുമായ മത്സ്യം പരമാവധി രണ്ട് ദിവസത്തിനകം കഴിക്കുന്നതാണ് നല്ലത്.

Loading...
Unable to load recommendations.
Follow Us
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി