AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാഹു മകരം രാശിയിലേക്ക്! ഈ രാശികൾ വ്യക്തിജീവിതത്തിലും കരിയറിലും ഇനി കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടതായി വരും

നവംബർ 25ന് രാഹു കുംഭം രാശിയിൽ നിന്നും മകരം രാശിയിലേക്ക് പിന്നോക്കാവസ്ഥയിൽ പ്രവേശിക്കും.രാഹുവിന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും എന്നാൽ ചില രാശിക്കാരെ സംബന്ധിച്ച് രാഹുവിന്റെ സംക്രമണം ഒരു മോശം സമയമായിരിക്കും. അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വളരെ പ്രയാസകരമായ ഒരു കാലഘട്ടം ആയിരിക്കും നിലനിൽക്കുക.............

രാഹു മകരം രാശിയിലേക്ക്! ഈ രാശികൾ വ്യക്തിജീവിതത്തിലും കരിയറിലും ഇനി കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടതായി വരും
Rahu TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 11 Nov 2026 | 04:59 PM

നവഗ്രഹങ്ങളിൽ രാഹവും കേതുവും നിഴൽ ഗ്രഹങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇവ നെഗറ്റീവ് ഫലങ്ങൾ നൽകുന്നു ഓരോ രാശിയിലും 18 മാസം നിൽക്കുകയും പിന്നീട് രാശി മാറുകയും ചെയ്യുന്നു. രാശി മാറുമ്പോൾ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വിവിധ മാറ്റങ്ങൾ വരും. അത്തരത്തിൽ നവംബർ 25ന് രാഹു കുംഭം രാശിയിൽ നിന്നും മകരം രാശിയിലേക്ക് പിന്നോക്കാവസ്ഥയിൽ പ്രവേശിക്കും.

രാഹുവിന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും എന്നാൽ ചില രാശിക്കാരെ സംബന്ധിച്ച് രാഹുവിന്റെ സംക്രമണം ഒരു മോശം സമയമായിരിക്കും. അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വളരെ പ്രയാസകരമായ ഒരു കാലഘട്ടം ആയിരിക്കും നിലനിൽക്കുക. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു; ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം പ്രതികൂല ഫലങ്ങളാണ് നൽകുക. ഈ രാഹുവിന്റെ സംക്രമണത്തിന്റെ ഫലമായി അവരുടെ സുഹൃത്തുക്കളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാം. സുഹൃത്തുക്കളുടെ വിശ്വാസം നേടാൻ ഇവർ കഠിനമായി പോരാടേണ്ടതായി വരും. നിങ്ങളുടെ കരിയറിൽ ചില സംശയങ്ങളും ആശങ്കകളും നിലനിൽക്കും. ജോലിസ്ഥലത്ത് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടതായി വരാം. വിജയിക്കാനായി ഗൗരവമായി ജീവിതത്തിൽ പരിശ്രമിക്കേണ്ടിവരും.

കന്നി

കന്നി രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം മൂലം പ്രതികൂലമായ ഫലങ്ങൾ നേരിടേണ്ടതായി വരും. ഈ കാലയളവിൽ സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധിവരെ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നിരുന്നാലും പണം ചെലവഴിക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനസിക പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കും. കുടുംബത്തിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ കരിയറിൽ ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ബന്ധുക്കൾക്കിടയിൽ പല കാര്യങ്ങളിലും അത‍ൃപ്തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ദുഃഖം നിങ്ങളെ പിന്തുടരും. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലാകാൻ സാധ്യത കൂടുതലാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം ചെയ്യുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇതൊരു പരീക്ഷണ സമയമായിരിക്കും. ഈ സമയത്ത് അവർ വളരെ ശ്രദ്ധാലുവായിരിക്കണം. പ്രത്യേകിച്ച് വിദ്യാർത്ഥികൾ പഠനത്തിൽ ഉഴപ്പാൻ പാടില്ല. പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ സ്വയം അനുവദിക്കരുത്. നിങ്ങളുടെ മാതാപിതാക്കൾ പറയുന്നത് കേൾക്കുന്നത് വളരെ ഉചിതമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. തൊഴിൽ അന്വേഷിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും. ബിസിനസുകാർ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ നിങ്ങളുടെ സമ്പാദ്യവും പകുതിയായി കുറയും.

കുംഭം

കുംഭം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം അപകടകരമായ ഒരു മാസമായിരിക്കും. ഈ സംക്രമണം കാരണം സാമ്പത്തിക പ്രശ്നങ്ങളും അതുപോലെ സാമ്പത്തിക പിരിമുറുക്കങ്ങൾക്കും കാരണമാകും. ആരോഗ്യത്തിന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രത്യേകിച്ച് നിലവിൽ രോഗങ്ങളുമായി മല്ലിടുന്നവർക്ക് അവരുടെ ആരോഗ്യം കൂടുതൽ വഷളാകാനുള്ള സാധ്യതയുണ്ട് വീട്ടിൽ ഒരു നെഗറ്റീവ് അന്തരീക്ഷം ഉണ്ടാകാം. ഇത് നിങ്ങളെ നിരാശനാക്കിയേക്കാം. തൊഴിൽ, ബിസിനസ് മേഖലകളിൽ ഇവരുടെ പരിശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകില്ല അത് തിരിച്ചടികൾക്ക് കാരണമാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്മാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കാം.

ENGLISH SUMMARY

Among the Navagrahas (nine planets), Rahu and Ketu are considered shadow planets. They tend to produce negative effects; each remains in a specific zodiac sign for 18 months before moving on to the next. Such transitions bring various changes to the lives of individuals belonging to all zodiac signs. In this context, on November 25th, Rahu will move in a retrograde motion from the sign of Aquarius (Kumbham) into the sign of Capricorn (Makaram).

Follow Us