എത്ര കട്ടിയുള്ള കപ്പയും വെണ്ണ പോലെ വേവിച്ചെടുക്കാം: എളുപ്പവഴികൾ ഇതാ | Kitchen Tips And Tricks, how to cook tapioca soft and buttery instead of hard, Easy Methods Malayalam news - Malayalam Tv9

Kitchen Tips: എത്ര കട്ടിയുള്ള കപ്പയും വെണ്ണ പോലെ വേവിച്ചെടുക്കാം: എളുപ്പവഴികൾ ഇതാ

Published: 

30 Oct 2026 | 11:12 AM

Kitchen Tips And Tricks: പലർക്കും വേവുന്ന കപ്പ കടകളിൽ നിന്ന് നോക്കി വാങ്ങാൻ സാധിച്ചെന്ന് വരില്ല. എന്തര നോക്കി വാങ്ങിയാലും ഒടുവിൽ അത് വേകാതെയിരിക്കും. എന്നാൽ എത്ര കട്ടിയുള്ള കപ്പയാണെങ്കിലും വെണ്ണ പോലെ അലിയുന്ന രീതിയിൽ പഞ്ഞിപോലെ വേവിച്ചെടുക്കാൻ ചില നാടൻ തന്ത്രങ്ങൾ അറിഞ്ഞിരുന്നാൽ മതി. വളരെ വലിയ കപ്പയേക്കാൾ ഇടത്തരം വലിപ്പമുള്ള കപ്പയാണ് കൂടുതൽ നല്ലത്. വളരെ വലിയ കപ്പയിൽ കട്ടിയുള്ള നാരുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

1 / 5
Kitchen Tips To Cook Soft Tapioca

Kitchen Tips To Cook Soft Tapioca

2 / 5
ആദ്യത്തെ തിളപ്പിച്ച വെള്ളം ഊറ്റുക: വാങ്ങിയ കപ്പ വൃത്തിയായി കഴുകി വലിയൊരു പാത്രത്തിൽ മരച്ചീനി മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക. നന്നായി തിളച്ച് പകുതി വേവാകുമ്പോൾ ആ ആദ്യത്തെ വെള്ളം പൂർണ്ണമായും ഊറ്റിക്കളയുക. ശേഷം വീണ്ടും നന്നായി തിളച്ച വെള്ളം ഒഴിച്ച് വേവിച്ചാൽ എത്ര കട്ടിയുള്ള കപ്പയും പെട്ടെന്ന് സോഫ്റ്റായി കിട്ടുന്നതാണ്.

3 / 5
ഉപ്പ് ഇടേണ്ട സമയം: കപ്പ വേവിക്കുമ്പോൾ തുടക്കത്തിൽ തന്നെ ഉപ്പ് ചേർക്കുന്നതാണ് നമ്മുടെ ശീലം. വേകുപ്പോഴേക്കും അതിൽ പാകത്തിന് ഉപ്പ് പിടിക്കട്ടെ എന്ന് കരുതിയാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് കപ്പയുടെ കോശങ്ങൾ കട്ടിയാകാൻ ഇടയാക്കും. കപ്പ പകുതിയിലധികം വെന്ത ശേഷമോ അല്ലെങ്കിൽ ആദ്യത്തെ വെള്ളം ഊറ്റിയ ശേഷമോ മാത്രം ആവശ്യത്തിന് ഉപ്പ് ചേർക്കുന്നതാണ് ഉചിതം.

4 / 5
ഒരു തുള്ളി വെളിച്ചെണ്ണ: കപ്പ വെന്ത് തിളച്ചുമറിയുമ്പോൾ ഒരു ഗ്ലാസ് പച്ചവെള്ളം ഒഴിച്ചുകൊടുത്താൽ പെട്ടെന്ന് താപനില മാറി കപ്പയുടെ ഉള്ളടക്കം നന്നായി ഉടയാൻ തുടങ്ങും. അതുപോലെ തന്നെ വേവിക്കുന്ന വെള്ളത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ കപ്പ കുഴഞ്ഞുപോകാതെ മൃദുവായി വെന്തു കിട്ടും. കപ്പ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ ഉടൻ തന്നെ, അതിലെ ആവി പോകുന്നതിന് മുൻപ് തേങ്ങയുടെ അരപ്പ് ചേർത്ത്   തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. തണുത്തു കഴിഞ്ഞാൽ കപ്പ ഉടച്ചെടുക്കാൻ പ്രയാസമായിരിക്കും.

5 / 5
കപ്പ വാങ്ങുമ്പോൾ കപ്പയുടെ തവിട്ടുനിറത്തിലുള്ള പുറംതൊലി ചെറുതായി നഖം കൊണ്ട് വരഞ്ഞു മാറ്റുക. അടിയിലെ അകത്തെ തൊലിക്ക് നല്ല പിങ്ക് അല്ലെങ്കിൽ റോസ് നിറമാണെങ്കിൽ അത് നല്ല കപ്പയായിരിക്കും.  വളരെ വലിയ കപ്പയേക്കാൾ ഇടത്തരം വലിപ്പമുള്ള കപ്പയാണ് കൂടുതൽ നല്ലത്. വളരെ വലിയ കപ്പയിൽ കട്ടിയുള്ള നാരുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ കപ്പ കയ്യിലെടുക്കുമ്പോൾ വലിപ്പത്തിന് അനുസരിച്ച് നല്ല ഭാരം തോന്നണം.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം