AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mumbai Indians: മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി: മലിംഗയടക്കം മൂന്ന് പരിശീലകർ പുറത്തേക്ക്

Mumbai Indians coaching staff changes: ലസിത് മലിംഗ, പരാസ് മാംബ്രെ, കാൾ ഹോപ്കിൻസൺ എന്നിവർ മുംബൈ ഇന്ത്യന്‍സ് വിട്ടു. ടീമിന്റെ നാല് ഐപിഎൽ കിരീടനേട്ടങ്ങളിലും 2011-ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20 വിജയത്തിലും ബോളിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ച താരമാണ് മലിംഗ. പിന്നീട് അദ്ദേഹം മെന്ററായും പരിശീലകനായും ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Mumbai Indians: മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി: മലിംഗയടക്കം മൂന്ന് പരിശീലകർ പുറത്തേക്ക്
ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സ്‌ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 30 Oct 2026 | 10:03 AM

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി പരിശീലക സംഘത്തില്‍ വന്‍ അഴിച്ചുപണിയുമായി മുംബൈ ഇന്ത്യന്‍സ്. ലസിത് മലിംഗ, പരാസ് മാംബ്രെ, കാൾ ഹോപ്കിൻസൺ എന്നിവർ മുംബൈ ഇന്ത്യന്‍സ് വിട്ടു. ടീമിന്റെ നാല് ഐപിഎൽ കിരീടനേട്ടങ്ങളിലും 2011-ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20 വിജയത്തിലും ബോളിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ച താരമാണ് മലിംഗ. പിന്നീട് അദ്ദേഹം മെന്ററായും പരിശീലകനായും ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2010 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിൽ സേവനമനുഷ്ഠിച്ച പരാസ് മാംബ്രെ 2024-ലാണ് വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്.

2025 സീസണിന് മുന്നോടിയാണ് കാൾ ഹോപ്കിൻസൺ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നത്. ഇംഗ്ലണ്ട് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായി എത്തിയ അദ്ദേഹം ടീമിന്റെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി. ഈ മാസമാദ്യം ഹെഡ് കോച്ച് മഹേല ജയവർധനെയും മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

2017-നും 2022-നും ഇടയിൽ മുംബൈയെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് എത്തിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചെങ്കിലും, കഴിഞ്ഞ സീസണുകളിലെ പ്രകടനം മോശമായിരുന്നു. 2025-ൽ നാലാം സ്ഥാനത്തും 2026-ൽ ഒൻപതാം സ്ഥാനത്തും ടീമിനെ എത്തിക്കാനേ ജയവർധനെയ്ക്ക് സാധിച്ചുള്ളൂ.

കീറോൺ പൊള്ളാർഡ് ഹെഡ് കോച്ച്‌

മഹേല ജയവർധനെയ്ക്ക് പകരം മുന്‍താരം കീറോണ്‍ പൊള്ളാര്‍ഡിനെയാണ് മുംബൈ ഹെഡ് കോച്ചായി നിയമിച്ചത്. 2013, 2015, 2017, 2019, 2020 എന്നീ അഞ്ച് ഐപിഎൽ കിരീടവിജയങ്ങളിലും മുംബൈ ഇന്ത്യൻസ് സ്ക്വാഡിന്റെ ഭാഗമായിരുന്നു പൊള്ളാർഡ്. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

Also Read: 17 ബില്യൺ ഡോളർ മൂല്യം! അമേരിക്കൻ ഭീമന്മാരെയും വീഴ്ത്തി മുംബൈ ഇന്ത്യൻസ്

“എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കുക എന്നതാണ് എന്റെ ആദ്യത്തെ ദൗത്യം. അതിലേക്ക് കടക്കുമ്പോൾ ആ വീര്യവും ഊർജ്ജവും കൊണ്ടുവരണം. വാംഖഡെ സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ നീലക്കൊടി പാറുന്നതും ആരാധകരുടെ ആവേശവും വീര്യവുമാണ് കാണേണ്ടത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നമ്മൾ ആഗ്രഹിച്ച സ്ഥാനത്ത് എത്താൻ സാധിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയുന്നുണ്ട്. അത് മറച്ചുവെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.

വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന് മുൻഗണന നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കും. എതിരാളികൾ വരുമ്പോൾ, അവർക്ക് പഴയകാലത്തെ ഓർമ്മകൾ ഉണർത്തുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാൻ പരമാവധി ശ്രമിക്കും. മുന്നോട്ട് പോകണമെങ്കിൽ ചിലപ്പോൾ അല്പം പുറകോട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അവിടെ നിന്നാണ് തുടക്കം കുറിക്കാൻ പോകുന്നത്”-പൊള്ളാര്‍ഡ് പറഞ്ഞു.

English Summary

Mumbai Indians parted ways with Lasith Malinga and two other coaches ahead of the 2027 IPL auction. Head coach Mahela Jayawardene also left the franchise following recent poor performances. Former West Indies all-rounder Kieron Pollard has now been appointed as the new head coach. Pollard aims to build a team-first mindset and restore the franchise’s winning legacy.

Follow Us