ശർക്കര പാത്രത്തിൽ അല്പം അരി പൊതിഞ്ഞ് വയ്ക്കൂ; ഇങ്ങനെ സൂക്ഷിച്ചാൽ | Kitchen Tips And Tricks, How To Keep Jaggery Soft And new In Winter season Malayalam news - Malayalam Tv9

Kitchen Tips And Tricks: ശർക്കര പാത്രത്തിൽ അല്പം അരി പൊതിഞ്ഞ് വയ്ക്കൂ; ഇങ്ങനെ സൂക്ഷിച്ചാൽ

Published: 

09 Dec 2025 18:52 PM

How To Keep Jaggery: പഞ്ചസാരയെക്കാൾ അപകടസാധ്യത കുറവായതിനാൽ പ്രമേഹ രോ​ഗികൾക്ക് പോലും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ശർക്കര. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാകാനും പൂപ്പൽ ബാധിക്കാനും, രുചിയും ഘടനയിലും മാറ്റം വരാനും സാധ്യത വളരെ കൂടുതലാണ്.

1 / 5ശർക്കരയില്ലാത്ത ഏത് വീടാണുള്ളത്. പല മധുര പലഹാരങ്ങളിലെയും പ്രധാന ചേരുവയാണ് ശർക്കര. പഞ്ചസാരയെക്കാൾ അപകടസാധ്യത കുറവായതിനാൽ പ്രമേഹ രോ​ഗികൾക്ക് പോലും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ശർക്കര. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാകാനും പൂപ്പൽ ബാധിക്കാനും, രുചിയും ഘടനയിലും മാറ്റം വരാനും സാധ്യത വളരെ കൂടുതലാണ്. ശർക്കര സൂക്ഷിക്കേണ്ട ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

ശർക്കരയില്ലാത്ത ഏത് വീടാണുള്ളത്. പല മധുര പലഹാരങ്ങളിലെയും പ്രധാന ചേരുവയാണ് ശർക്കര. പഞ്ചസാരയെക്കാൾ അപകടസാധ്യത കുറവായതിനാൽ പ്രമേഹ രോ​ഗികൾക്ക് പോലും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ശർക്കര. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാകാനും പൂപ്പൽ ബാധിക്കാനും, രുചിയും ഘടനയിലും മാറ്റം വരാനും സാധ്യത വളരെ കൂടുതലാണ്. ശർക്കര സൂക്ഷിക്കേണ്ട ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

2 / 5

വായു കടക്കാത്ത പാത്രങ്ങൾ: ശർക്കര വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ സൂക്ഷിച്ചാൽ വായുവുമായിട്ടുള്ള സമ്പർക്കം ഇല്ലാതാവുകയും അതിലൂടെ കട്ടിയാകാനുള്ള പ്രവണത ഇല്ലാതാകുകയും ചെയ്യുന്നു. ഗ്ലാസ് ജാറുകൾ, സ്റ്റീൽ ടിന്നുകൾ, അല്ലെങ്കിൽ ഇറുകിയ മൂടിയുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ ഉപയോഗിക്കാം. ഈർപ്പം അടിഞ്ഞുകൂടുന്നത് ഒഴിവാക്കണം. അതിനായി പാത്രം നന്നായി ഉണക്കിയ ശേഷം മാത്രം ശർക്കര സൂക്ഷിക്കുക. (Image Credits: Getty Images)

3 / 5

തുണിയിലോ പേപ്പറിലോ: പാത്രങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി ശർക്കര കഷണങ്ങളാക്കി വൃത്തിയുള്ള കോട്ടൺ തുണിയിലോ കടലാസ് പേപ്പറിലോ പൊതിയുക. തണുത്ത വായുവുമായുള്ള നേരിട്ടുള്ള സമ്പർക്കം തടയുകയും കാഠിന്യം കുറയ്ക്കുകയും ചെയ്യാൻ ഇത് നല്ലതാണ്. പുതുമ നിലനിർത്താൻ ശർക്കര പൊതിഞ്ഞിരിക്കുന്ന തുണിയോ പേപ്പറോ നനഞ്ഞാൽ അത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.(Image Credits: Getty Images)

4 / 5

അരി : ശർക്കര പാത്രത്തിൽ ഒരു ചെറിയ തുണിയിൽ അരി പൊതിഞ്ഞ് വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഈർപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു. അരി അധിക ഈർപ്പം ആഗിരണം ചെയ്ത് ആവശ്യമായ ഈർപ്പം മാത്രം പുറത്തുവിടുന്നു. ഇത് പാത്രത്തിനുള്ളിൽ സ്ഥിരതയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ശർക്കരയുടെ കട്ടി കുറയ്ക്കാനും ഒട്ടിപ്പിടിക്കുന്നത് തടയുകയും ചെയ്യും. ഇടയ്ക്ക് അരിയുടെ കിഴി മാറ്റുന്നത് നല്ലതാണ്. (Image Credits: Getty Images)

5 / 5

സൂര്യപ്രകാശം ഏൽക്കരുത്: സൂര്യപ്രകാശത്തിൽ നിന്നും ചൂടിൽ നിന്നും മാറ്റി വയ്ക്കുക. തണുത്ത ഇരുണ്ട സ്ഥലത്ത് ശർക്കര സൂക്ഷിക്കുക. നേരിട്ടുള്ള സൂര്യപ്രകാശം കാഠിന്യം വർദ്ധിപ്പിക്കുകയും രുചിയിൽ മാറ്റം വരുത്തുകയും ചെയ്യും. അടുക്കളയിലെ ഷെൽഫുകളാണ് ഏറ്റവും അനുയോജ്യയ സ്ഥലം. ഇങ്ങനെ സൂക്ഷിച്ചാൽ ശർക്കര വളരെക്കാലം കേടുകൂടാതിരിക്കും. (Image Credits: Getty Images)

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്